Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മയക്കുമരുന്ന് കടത്തുന്നതിനു ആരോപണ വിധേയനായ ഫിലിപ്പീന്‍സ് മേയറെ മയക്കുമരുന്ന് വേട്ടക്കിടയില്‍ പൊലീസ് വെടിവച്ചു കൊന്നു

29 OCTOBER 2016 01:26 PM IST
മലയാളി വാര്‍ത്ത

പൊലീസിന്റെ മയക്കു മരുന്ന് വേട്ടക്കിടെ ഫിലിപ്പീന്‍സ് മേയറും ഒമ്പത് അംഗരക്ഷകരും വെടിയേറ്റു മരിച്ചു. തെക്കന്‍ മേഖലയിലെ സൗദി അംപത്വാന്‍ നഗരത്തിലെ മേയറായ ഷംസുദ്ദീന്‍ ദിമാകോം ആണ് മരിച്ചത്. മനിലക്ക് 950 കി.മീ. അകലെയുള്ള മകിലാല നഗരത്തിലാണ് സംഭവം. കുറ്റകൃത്യങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ ആവിഷ്‌കരിക്കുമെന്ന പ്രസിഡന്റ് റൊഡ്രിഗോ ദുതേര്‍തെയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണിത്. ദാവോസിറ്റിയില്‍ നിന്ന് വലിയ അളവില്‍ മയക്കുമരുന്ന് കടത്താന്‍ ദിമാകോമും സംഘവും പദ്ധതിയിട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധനക്കത്തെിയത്. മയക്കുമരുന്ന് കടത്തില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍, മയക്കുമരുന്ന് വ്യാപാരത്തില്‍ പങ്കാളിയാണെന്ന ആരോപണം നിഷേധിച്ച ഇദ്ദേഹം ദുതേര്‍തെയുടെ പൊലീസ് നടപടിയെ പിന്തുണക്കുന്നതായി അറിയിച്ചിരുന്നു. ദാവോസിറ്റിയില്‍നിന്ന് വലിയ അളവില്‍ മയക്കുമരുന്ന് കടത്താന്‍ ദിമാകോമും സംഘവും പദ്ധതിയിട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധനക്കത്തെിയത്. ചെക്‌പോസ്റ്റിനടുത്ത് മയക്കുമരുന്നു വിരുദ്ധ പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍ ദിമാകോമും അനുചരന്മാരും വെടിയുതിര്‍ക്കുകയായിരുന്നൂവെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് തിരിച്ചു വെടിവെക്കുകയായിരുന്നു.

ദുതേര്‍തെ പ്രസിഡന്റായി അധികാരമേറ്റെടുത്ത ശേഷം നടന്ന മയക്കുമരുന്നു വേട്ടക്കിടെ 3800 പേരാണ് മരിച്ചത്. സംശയിക്കുന്നവരെ മുഴുവന്‍ കൊന്നൊടുക്കുകയാണെന്നാരോപിച്ച് യു.എന്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളും യു.എസും ദുതേര്‍തെക്കെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ മേയിലാണ് ദുതേര്‍തെ പ്രസിഡന്റായി അധികാരമേറ്റത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (30 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (44 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (49 minutes ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (56 minutes ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (1 hour ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (1 hour ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (2 hours ago)

Malayali Vartha Recommends