ഇ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിന്റന് എഫ്.ബി.ഐയുടെ വാറണ്ട്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണുമായി ബന്ധപ്പെട്ട ഇ-മെയില്‍ വിവാദത്തില്‍ പുതുതായി പുറത്തുവന്ന ഇ-മെയിലുകള്‍ പരിശോധിക്കാന്‍ വാറണ്ടുമായി എഫ്.ബി.ഐ. ഡെമോക്രാറ്റിക് നേതാവ് ആന്തണി വെയ്‌നര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറില്‍ നിന്നുമുള്ള മെയിലുകള്‍ എഫ്.ബി.ഐ പരിശോധിക്കും.
ഇതോടെ ഈ സെര്‍വറിലുള്ള ഹിലരിയുടെ സ്വകാര്യ ഇ-മെയിലുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തതയോടെയുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി വൊയ്‌നറുടെ 6,50,000 ഇ-മെയിലുകള്‍ വീണ്ടെടുത്തെന്നും ഇവയില്‍ ഹിലരിയുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചിരുന്നു.
ഹിലരിയുടെ പുതിയ ഇ-മെയിലുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിലെ പുരോഗതി സംബന്ധിച്ച് കോണ്‍ഗ്രസ് അംഗങ്ങളെ വ്യാഴാഴ്ച അറിയിച്ചിരുന്നു.
ഹില്ലരി ക്ലിന്റണ്‍ 2009 നും 2013 നും ഇടയ്ക്ക് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആയിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ-മെയില്‍ സെര്‍വര്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. വിഷയത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരത്തെ എഫ്.ബി.ഐ തീരുമനിച്ചിരുന്നു. എന്നാല്‍, പുതിയ മെയിലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് പുനരന്വേഷണത്തിനായി എഫ്.ബി.ഐ ഒരുങ്ങുന്നത്.
യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ എഫ്.ബി.ഐ നടത്തുന്ന നീക്കം രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് ഹിലരി ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























