Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റ്

09 NOVEMBER 2016 01:28 PM IST
മലയാളി വാര്‍ത്ത

ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യത്തിനുള്ള ഉത്തരമായി. അടുത്ത നാലു വര്‍ഷത്തേക്ക് അമേരിക്കയെ നയിക്കാനുള്ള ചുമതല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശതകോടീശ്വരന്‍ ഡോണള്‍ഡ് ട്രംപിന്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പ്രത്യേകതയോടെയാണ് എഴുപതുകാരനായ ട്രംപിന്റെ സ്ഥാനാരോഹണം. യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന 45-ാമത്തെ വ്യക്തിയാണ് ട്രംപ്. ഡോണള്‍ഡ് ട്രംപിലൂടെ എട്ടു വര്‍ഷത്തിനുശേഷം പ്രസിഡന്റ് പദം പിടിച്ചെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി, യുഎസ് സെനറ്റിലും കോണ്‍ഗ്രസിലും വ്യക്തമായ ആധിപത്യത്തോടെ ഭൂരിപക്ഷം നേടി വിജയത്തിന് ഇരട്ടിമധുരം പകര്‍ന്നു. 

538 ഇലക്ടറല്‍ വോട്ടുകളുള്ളതില്‍ 276 വോട്ടുകളും സ്വന്തം പേരിലാക്കിയ ട്രംപ്, കടുത്ത മല്‍സരം കാഴ്ചവച്ച ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനെ പിന്തള്ളി. ഹിലറിക്ക് 218 വോട്ടു ലഭിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടത് 270 ഇലക്ടറല്‍ വോട്ടുകളാണെന്നിരിക്കെയാണ് 276 വോട്ടുകള്‍ നേടിക്കൊണ്ട് ട്രംപ് വിജയമുറപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പ്രഖ്യാപിക്കാനുണ്ട്. എട്ടു വര്‍ഷത്തെ ഭരണത്തിനു ശേഷം ബറാക് ഒബാമ സ്ഥാനമൊഴിയുന്നതോടെ 2017 ജനുവരി 20 ന് ട്രംപ് യുഎസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കും. ഹിലറിയുടെ തോല്‍വിയോടെ യുഎസിന് ആദ്യ വനിതാ പ്രസിഡന്റെന്ന പ്രതീക്ഷയും അസ്ഥാനത്തായി.

 വോട്ടെടുപ്പിന്റെ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തത്. ഒരു ഘട്ടത്തില്‍ ഹിലരി ക്ലിന്റണ്‍ മുന്നേറിയപ്പോല്‍ പിന്നീട് ഡെമോക്രാറ്റിക് കേന്ദ്രങ്ങളില്‍ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ ഒബാമ വിജയിച്ച സംസ്ഥാനങ്ങളില്‍ പോലും ഹിലരി പിന്നോട്ടു പോയി.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കില്‍ അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ ട്രംപ് ഹിലരിയെ അട്ടിമറിക്ക് മുന്നേറുകയായിരുന്നു.വോട്ടെടുപ്പിന്റെ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തത്. ഒരു ഘട്ടത്തില്‍ ഹിലരി ക്ലിന്റണ്‍ മുന്നേറിയപ്പോല്‍ പിന്നീട് ഡെമോക്രാറ്റിക് കേന്ദ്രങ്ങളില്‍ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ ഒബാമ വിജയിച്ച സംസ്ഥാനങ്ങളില്‍ പോലും ഹിലരി പിന്നോട്ടു പോയി. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെങ്കില്‍ അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ ട്രംപ് ഹിലരിയെ അട്ടിമറിക്ക് മുന്നേറുകയായിരുന്നു. 

ട്രംപ് വിജയിച്ച സംസ്ഥാനങ്ങള്‍-

ജോര്‍ജിയ, യൂട്ടാ, ഫ്‌ലോറിഡ, ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, ടെക്‌സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ഓക്‌ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇന്ത്യാന, സൗത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, ഒഹായോ, മിസോറി, നോര്‍ത്ത് കാരലൈന, ഒഹായോ

ഹിലറി വിജയിച്ച സംസ്ഥാനങ്ങള്‍-

ഓറിഗന്‍, നെവാഡ, കലിഫോര്‍ണിയ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, ന്യൂജഴ്‌സി, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മാസച്യുസിറ്റ്‌സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു.

ആകെയുള്ള 20 കോടി വോട്ടര്‍മാരില്‍ 4.2 കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തു. പോളിങ് ദിവസത്തിനു മുന്‍പേ വോട്ടുചെയ്യാനുള്ള യു.എസിലെ പ്രത്യേക അവകാശം വിനിയോഗിച്ചാണ് മുന്‍കൂര്‍ വോട്ട്. ഇത്തവണത്തെ മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡാണ്. 2012ല്‍ ഇതു 3.23 കോടിയായിരുന്നു. പുതിയ പ്രസിഡന്റ് 2017 ജനുവരി 20നാണു സ്ഥാനമേല്‍ക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (7 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (14 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (36 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (54 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

Malayali Vartha Recommends