കണ്ണീരണിഞ്ഞ് ഹിലരി ക്യാംപ്: ഹിലരി ക്ലിന്റണ്‍ ജനങ്ങളെ അഭിസംബോധന ചെയ്യില്ല

സഹിക്കാന്‍ പറ്റണില്ല പൊന്നേ. ഇനി സ്ത്രീകളുടെ കാര്യം എന്താകും ചോദിക്കുന്നത് ഹിലരിക്യാമ്പാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് പദത്തിലേക്ക്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടിയ ട്രംപ് പിന്നീട് പുറകോട്ട് പോയെങ്കിലും അവസാനഘട്ടത്തില്‍ വന്‍ തിരിച്ചുവരവാണ് നടത്തുന്നത്. 245 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് നേടിയപ്പോള്‍ ഹിലരിക്ക് 209 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. 50 സംസ്ഥാനങ്ങളില്‍ 40 ഇടത്ത് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴുള്ള സ്ഥിതിയാണിത്. നിര്‍ണായകമായ ഓയാഹോയിലും ട്രപ് വിജയിച്ചു. യുഎസ് കോണ്‍ഗ്രസിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍സിനാണ് ലീഡ്. സെനറ്റിലെ 100 സീറ്റുകളില്‍ 34 ഇടങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ റിപ്പബ്ലിക്കന്‍സ് 48 സീറ്റുകളിലും ഡെമോക്രാറ്റുകള്‍ 44 സീറ്റുകളിലും എത്തി. രണ്ട് സീറ്റുകള്‍ സ്വതന്ത്രര്‍ക്കാണ്. ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍സ് 207 സീറ്റുകളിലും ഡെമോക്രാറ്റുകള്‍ 147 സീറ്റുകള്‍ നേടി. ഇതിനിടെ ഡെമേക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യില്ലെന്നാണ് ഹിലരിയുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീവിഷയത്തിലും വര്‍ഗ്ഗീയ വിഷയത്തിലും കടുത്ത നിലപാടുകളുമായി വന്ന ട്രപ് അപ്രതീക്ഷിതമായി വിജയിച്ചുകയറുകയായിരുന്നു.
https://www.facebook.com/Malayalivartha


























