Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളി ജയിക്കാതെ എന്ത് യുഎസ് ഇലക്ഷന്‍; പ്രമീള ജയപാല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് എത്തിയ ആദ്യ മലയാളി

09 NOVEMBER 2016 02:38 PM IST
മലയാളി വാര്‍ത്ത

വിജയത്തിളക്കത്തില്‍ മലയാളി വനിതയും. അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് മലയാളിയായ പ്രമീള ജയപാല്‍ (51) തിരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് സ്ഥാനാഥിയായ പ്രമീള വാഷിങ്ടണില്‍ നിന്നാണ് ജയിച്ചത്. പാലക്കാട് സ്വദേശിയായ പ്രമേള അമേരിക്കയില്‍ പൗരാവകാശപ്രവര്‍ത്തകയാണ്.
കേരളത്തില്‍ വേരുകളുള്ള പ്രമീള ജയപാല്‍ എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. യുഎസിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തനം. മനുഷ്യാവകാശം, തുല്യവേതനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഇവര്‍ മുഖ്യധാരയിലെത്തിയത്. കഴിഞ്ഞവര്‍ഷം വാഷിങ്ടണിന്റെ സ്‌റ്റേറ്റ് സെനറ്റിലേക്കു മല്‍സരിച്ചു ജയിച്ചിരുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തുടര്‍പഠനത്തിനായിട്ടാണ് അമേരിക്കയില്‍ എത്തിയത്. സിയാറ്റിലില്‍ നിന്നു യുഎസ് ജനപ്രതിനിധി സഭയിലേക്കു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പ്രമീള സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയാണ്.
പാലക്കാട് മുതുവഞ്ചാല്‍ വീട്ടില്‍ ജയപാല മേനോന്റെ മകളാണ് പ്രമീള ജയപാല്‍. പതിനാറാം വയസ്സില്‍ പ്രമീള അമേരിക്കയിലേക്ക് ഉന്നത പഠനത്തിനായി പുറപ്പെടുമ്പോള്‍ ബഹുരാഷ്ട്ര കംപ്യൂട്ടര്‍ കമ്പനി ഐ.ബി. എമ്മിന്റെ സി.ഇ.ഒ ആകണമെന്നായിരുന്നു അച്ഛന്‍ ആഗ്രഹം. ആ ആഗ്രഹം സഫലമാക്കാനായി പ്രമീല നോര്‍ത്ത് വെസ്സേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രശസ്ത കെല്ലോഗ് സ്‌ക്കൂളില്‍ നിന്ന് എംബിഎ നേടി. തുടര്‍ന്ന് വാള്‍ സ്ട്രീറ്റീല്‍. പക്ഷേ, മനസ്സ് പണമുണ്ടാക്കുന്നതില്‍ ഉറച്ചു നിന്നില്ല. മനുഷ്യാവകാശത്തിനും സാമൂഹിക നീതിക്കും വേണ്ടിപ്രവര്‍ത്തനം ആരംഭിച്ചു.
നിയമനിര്‍മ്മാണ സഭയില്‍ അംഗമാകുക വഴി താന്‍ വിശ്വസിക്കുന്ന മാറ്റങ്ങള്‍ക്കുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാനാകുമെന്നു തിരിച്ചറിഞ്ഞതാണു ഇത്തവണ മത്സരിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഭര്‍ത്താവ് സ്റ്റീവ് അമേരിക്കക്കാരനാണ്. ഏക പുത്രന്‍ ജനക്(17). പിതാവ് ജയപാല്‍, അമ്മ മായയും ബംഗളൂരുവിലാണു താമസിക്കുന്നത്.
സ്ത്രീകള്‍ക്ക് പത്തൊമ്പത് ശതമാനം മാത്രം പ്രാതിനിധ്യമുളള അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇത്തവണ പ്രമീള ജയപാലിനു പുറമെ യുഎസ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജയായ കമല ഹാരിസും ചരിത്രമെഴുതി. യുഎസ് സെനറ്റിലെ ആദ്യ ഇന്ത്യന്‍ വംശജയായ വനിതയായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (7 minutes ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (14 minutes ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (36 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (54 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (1 hour ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (2 hours ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (3 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

Malayali Vartha Recommends