Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

ഹിന്ദു സ്‌നേഹിയായ ട്രംപിന്റെ വിജയത്തില്‍ ആഹ്ലാദിച്ചു സംഘപരിവാര്‍; അമേരിക്കയിലും ബിജെപിക്കാരന്‍ പ്രസിഡന്റ് ആയതിന്റെ ആഹ്ലാദത്തില്‍ സോഷ്യല്‍ മീഡിയ

09 NOVEMBER 2016 06:46 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ

ദുബായി കത്തിച്ച് ഹൂതികൾ പെറും ദ്വീപിൽ സ്ഫോടനം ഇറാന്റെ തല പിളർത്തി അറബിക്കൂട്ടങ്ങൾ..!

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു

ട്രംപ് മോഡിക്ക് പഠിക്കുകയാണെന്ന് സംഘപരിവാര്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മോഡി സ്‌റ്റൈലിനെ ട്രംപ് പ്രശംസിക്കുകയും ചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ അധികാര കസേരിയിലേക്ക് ട്രംപ് നടന്നെത്തുമെന്ന് ആരും കരുതിയില്ല. ഹിലരി ക്ലിന്റണ് തന്നെയായിരുന്നു സര്‍വ്വേകളെല്ലാം മുന്‍തൂക്കം നല്‍കിയത്. ഇതോടെ ഇന്ത്യയിലെ സംഘപരിവാര്‍ നിരാശയിലുമായി. ട്രംപിന്റെ ജന്മദിനത്തിന് കേക്ക് മുറിച്ചവര്‍ ഇതോടെ പ്രാര്‍ത്ഥനകളിലായി. നേര്‍ച്ചകള്‍ നേര്‍ന്നു. എല്ലാം വിശ്വഹിന്ദു പരിഷത്തിന്റെ അമേരിക്കന്‍ നേതാക്കളുടെ നേതൃത്വത്തില്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച പരിവാറുകാരനായിരുന്നു അവര്‍ക്ക് ട്രെംപ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൊടിയുടെ നിറം ചുവപ്പാണ്. പക്ഷേ ട്രംപിനെ പിന്തുണയ്ക്കാന്‍ ഈ ചുവപ്പ് നിറം പിരവാറുകാര്‍ക്ക് തടസ്സമായില്ല. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമെല്ലാം ഹിലരിയുടെ വിജയത്തിനായി ആര്‍പ്പുവിളിച്ചു. ഇവിടെ ചര്‍ച്ചയെക്കെത്തിയ ബിജെപിക്കാര്‍ അപ്പോഴെല്ലാം നിശബ്ദരായി. ആരേയും അവര്‍ പിന്തുണച്ചില്ല. മോദിയും ബരാക് ഒബാമയുമായുള്ള നല്ലബന്ധം ഹിലരിയെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷകള്‍ ഇതോടെ തെറ്റി. ചര്‍ച്ചകളില്‍ ഒന്നും പറയാതിരുന്നവര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി ട്രംപാണെന്ന് പറയാതെ പറയുകയായിരുന്നു. ഇത് ശരിവച്ചായിരുന്നു പുറത്ത് സംഘപരിവാര്‍ സംഘടനകള്‍ മൗനം പാലിച്ചത്. ഇപ്പോഴിതാ ട്രംപ് വിജയിയാകുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രംപിനെ ആവേശത്തോടെ അഭിനന്ദിക്കുകയാണ് സംഘപരിവാറുകാര്‍.
അമേരിക്കയും ബിജെപി പിടിച്ചുവെന്ന് പോലും കമന്റുകളെത്തുന്നു. മോദിയുടെ നേട്ടം അമേരിക്കയില്‍ ട്രംപ് ആവര്‍ത്തിച്ചുവെന്നാണ് അവരുടെ ആവേശം. ഏതായാലും വിജയിയായ ട്രംപ് ഇന്ത്യയേയും ആര്‍ എസ് എസിനേയും തള്ളിപ്പറയില്ലെന്നാണ് പരിവാറുകാരുടെ പ്രതീക്ഷ. ആദ്യമായാണ് ഒരു ലോകനേതാവ് ഹിന്ദുത്വത്തെ തുറന്ന മനസോടെ പിന്തുണച്ചത്. ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമായി ട്രംപ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഇത് തന്നെയാണ് ട്രംപിന്റെ വിജയം സോഷ്യല്‍ മീഡിയയിലൂടെ ആഘോഷമാക്കാന്‍ പരിവാറുകാരെ പ്രേരിപ്പിക്കുന്നതും. അമേരിക്കന്‍ പ്രസിഡന്റായി താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുമായി നല്ല സൗഹൃദം ഉണ്ടാക്കുമെന്ന് ട്രംപ് വിശദീകരിച്ചിരുന്നു. ഇന്ത്യ യുഎസിന്റെ തന്ത്രപ്രധാനമായ സഖ്യകക്ഷിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.. ന്യൂജഴ്‌സിയില്‍ നടന്ന അമേരിക്കയിലെ ഇന്ത്യക്കാരുടെ ജീവകാരുണ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. യാഥാര്‍ത്ഥത്തില്‍ ഈ പരിപാടിക്ക് പിന്നിലും സംഘപരിവാര്‍ സംഘടനകളായിരുന്നു.
ഇന്ത്യന്‍ വോട്ടര്‍മാരുടെ മനസ്സ് ട്രംപിന് അനുകൂലമാക്കാനുള്ള തന്ത്രമായിരുന്നു ഈ പരിപാടി. ഇന്ത്യയും അമേരിക്കയും ഒരുമിച്ചാല്‍ ഇരുരാജ്യങ്ങള്‍ക്കും ആശ്ചര്യകരമായ ഭാവിയാണ് ഉള്ളതെന്നു പറഞ്ഞ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തി. വലിയ സാമ്പത്തിക പരിഷ്‌കരണ നടപടികളിലൂടെ മോദി ഇന്ത്യയെ വളര്‍ച്ചയുടെ പാതയില്‍ എത്തിച്ചിരിക്കുകയാണ്. മോദിയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വലിയ ആരാധകനും വലിയ സുഹൃത്തുമാണ്. ട്രംപ് ഭരണത്തില്‍ ഇന്ത്യയും ഇന്ത്യക്കാരും വൈറ്റ് ഹൗസിന്റെ യഥാര്‍ഥ മിത്രങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെയും ട്രംപ് പ്രശംസിച്ചിട്ടുണ്ട്. താന്‍ പ്രസിഡന്റായാല്‍ ഭീകരതയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം പോരാടും. തീവ്രവാദമടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി രഹസ്യങ്ങള്‍ കൈമാറുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഇതിനേക്കാള്‍ എല്ലാം സംഘപരിവാറുകാരെ ആഘോഷത്തിലാക്കിയത് ട്രംപിന്റെ ഈ വാക്കുകളായിരുന്നു. താന്‍ ഹിന്ദുക്കളുടെയും ഇന്ത്യയുടെയും വലിയ ആരാധകനാണ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വൈറ്റ്ഹൗസില്‍ ഇരുന്നുകൊണ്ട് ഹിന്ദു സമൂഹത്തിന്റെയും ഇന്ത്യയുടെയും യഥാര്‍ത്ഥ സുഹൃത്തായി നിലകൊള്ളും. താന്‍ 19 മാസം മുന്‍പ് ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇനിയും ഒരുപാടൊരുപാട് തവണ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് പ്രതീക്ഷിക്കുന്നുഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിനെയും ട്രംപ് പ്രശംസിച്ചു. 26/11 അടക്കമുള്ള പല ആക്രമണങ്ങളിലൂടെയും ഭീകരവാദത്തിന്റെ ക്രൂരമുഖം ഇന്ത്യ കണ്ടതാണ്. മുംബൈ സിറ്റി തനിക്ക് വളരെ ഇഷ്ടമാണ്. ഇവിടെ നടന്ന ഭീകരാക്രമണം നിഷ്ഠൂരമാണെന്നും 5,000ത്തോളം ഇന്ത്യക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ ട്രംപ് പറഞ്ഞു. ഇത് കൂടിയായപ്പോള്‍ ട്രംപും സംഘപരിവാരുകാരനായി. പരിവാറുകാര്‍ ജയത്തിനായി പൂജയും പ്രാര്‍ത്ഥനയും തുടങ്ങി.
ട്രംപിന്റെ ജയത്തിനായി ഹിന്ദുസേനയുടെ അഗ്‌നി പൂജ. ലോകത്തെ 'ഇസ്ലാമിക് ഭീകരത'യില്‍ നിന്ന് രക്ഷിക്കാന്‍ ട്രംപിന്റെ വിജയം ആവശ്യമാണെന്ന ആഹ്വാനവുമായാണ് പൂജ. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ആണ് പൂജ നടന്നത്. ഡൊണാള്‍ഡ് ട്രംപ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പൂജ. ട്രംപ് വന്നാല്‍ ഇസ്ലാമിക ഭീകരത അവസാനിക്കും. ഞങ്ങള്‍ ട്രംപിനെ സ്‌നേഹിക്കുന്നുവെന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യത്തിലൂടെ പറഞ്ഞു. ഹിന്ദു സേന നേരത്തെ ട്രംപിന്റെ ജന്മദിനവും ആഘോഷിച്ചിരുന്നു. ഇതെല്ലാം നടന്നത് ഹിന്ദുത്വത്തെ ട്രംപ് പുകഴ്ത്തുന്നത് മുമ്പായിരുന്നു. എന്നാല്‍ ഹൈന്ദവതയെ പുകഴ്ത്തിയതോടെ പൂജകള്‍ ക്ഷേത്രങ്ങളിലേക്ക് മാറ്റി. എങ്ങനേയും ട്രംപ് ശത്രുനിഗ്രഹം തെരഞ്ഞെടുപ്പില്‍ നടത്തണമെന്ന ആഗ്രഹം തന്നെയായിരുന്നു ഇതിന് കാരണം.
മുംബൈയിലെ വിഷ്ണുധാം ക്ഷേത്രത്തിലാണ് ട്രംപിന്റെ ചിത്രംവച്ച് പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടത്തിയത്. അമേരിക്കയില്‍ താമസമാക്കിയ മുംബൈ സ്വദേശികളാണ് പൂജ നടത്താനായി സമീപിച്ചതെന്ന് ക്ഷേത്രത്തിന്റെ ട്രസ്റ്റി രമേഷ് ജോഷി പറഞ്ഞിരുന്നു. ട്രംപിനായി വിജയപ്രാപ്തിയജ്ഞം ഉള്‍പ്പെടെയുള്ളവയാണ് നടത്തിയത്. ഇന്ത്യയുമായുള്ള അടുപ്പത്തിനും ഭീകരവാദം തുടച്ചുനീക്കുന്നതിനും ഡോണള്‍ഡ് ട്രംപ് വിജയിക്കുന്നതാണ് നല്ലതെന്ന് പൂജ നടത്തിയവര്‍ അഭിപ്രായപ്പെട്ടെന്നും ക്ഷേത്രം ഭാരവാഹി പറഞ്ഞു. ഇതിന് പിറകിലും സംഘപരിവാര്‍ അനുയായികളായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (33 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (40 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (47 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (51 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends