Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

അമേരിക്കയില്‍ വ്യാപക പ്രതിഷേധം: ട്രംപിനെതിരായ പ്രകടത്തിനിടെ വെടിവയ്പ്പ്; അഞ്ച് പേര്‍ക്കു പരിക്ക്

10 NOVEMBER 2016 04:49 PM IST
മലയാളി വാര്‍ത്ത

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അമേരിക്കയില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ സ്‌റ്റേറ്റിലെ സീറ്റിലിലാണ് സംഭവം.

ട്രംപ് വിരുദ്ധ പ്രകടനത്തിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. വാക്കു തര്‍ക്കത്തെതുടര്‍ന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് സീറ്റില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ചീഫ് റോബര്‍ട്ട് മെര്‍നര്‍ പറഞ്ഞു. തര്‍ക്കത്തെത്തുടര്‍ന്ന് അക്രമി പ്രകടനം നടത്തിയവരുടെ ഇടയില്‍നിന്ന് നടന്നു നീങ്ങിയെങ്കിലും തിരിഞ്ഞുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പിനുശേഷം ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് വിവരം.
ട്രംപ് പ്രതിസന്ധിയില്‍ അമേരിക്ക കത്തുന്നു. വെടിവെപ്പില്‍ 5 പേര്‍ക്ക് പരിക്ക്. ഇതല്ല എന്റെ പ്രസിഡന്റ് അമേരിക്കയിലെ തെരുവുകളില്‍ ഇപ്പോള്‍ ഉയരുന്ന മുദ്രാവാക്യങ്ങളിലൊന്നാണ് ഇത്. വൈറ്റ്ഹൗസിനു സമീപമുള്‍പ്പെടെ നിരവധിയിടങ്ങളില്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ ആരംഭിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയിലും പൗരന്‍മാര്‍ക്കിടയിലും മതില്‍ കെട്ടുന്ന പ്രസിഡന്റിനെ തങ്ങള്‍ക്ക് വേണ്ട എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രാദേശികസമയം ബുധനാഴ്ച രാത്രിയാണ് ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. ന്യൂയോര്‍ക്ക് നഗരത്തില്‍ 5000ത്തിലേറെ പേര്‍ പ്രതിഷേധത്തിനായെത്തിയിട്ടുണ്ടെന്നാണ് ന്യൂയേര്‍ക്ക് പൊലീസ് കണക്കാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ തന്നെയുള്ള ട്രംപ് ടവറിനു മുന്നിലും പ്രതിഷേധം നടക്കുന്നുണ്ട്. ട്രംപ് ടവറിലേക്കുള്ള വഴി പ്രതിഷേധക്കാര്‍ തടയുന്നുണ്ട്. പലയിടങ്ങളിലും ഡൊണാള്‍ഡ് ട്രംപിന്റെ കോലം കത്തിച്ചു
എന്റെ പ്രസിഡന്റ് അല്ല എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ചും ഇതുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയുമാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ സ്വാധീനമുള്ള നഗരങ്ങളിലാണ് കൂടുതല്‍ പ്രതിഷേധം. അറ്റ്‌ലാന്റ, ഓസ്റ്റിന്‍, ടെക്‌സാസ്, ബോസ്റ്റണ്‍, ഷിക്കാഗോ, ഡെന്‍വര്‍, ഫിലാഡാല്‍ഫിയ, പോര്‍ട്ട്‌ലാന്‍ഡ്, ഒറിഗണ്‍, സാന്‍ഫ്രാന്‍സിസ്‌കോ, സീറ്റ്ല്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം. ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റാല്‍ തങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാടുകടത്തപ്പെട്ടേക്കാം എന്ന ഭയത്തിലാണ് പ്രതിഷേധക്കാരില്‍ മിക്കവരും. അടുത്ത നാല് വര്‍ഷത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു എന്നാണ് പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തിലുള്ള ഒരു പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. ട്രംപ് സ്ത്രീകളെ ബഹുമാനിക്കുന്ന ആളല്ല, കറുത്ത വര്‍ഗക്കാരുടേയും ലാറ്റിന്‍ വംശജരുടേയും ജീവിതം തുടങ്ങി നിരവധി കാര്യങ്ങളില്‍ ആശങ്കപ്പെടേണ്ടതായുണ്ട് എന്നും പെണ്‍കുട്ടി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (15 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (21 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (24 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (46 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (1 hour ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

Malayali Vartha Recommends