Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

മെഡിറ്ററേനിയന്‍ കടലിലൂടെ നീങ്ങിയ റഷ്യന്‍ യുദ്ധക്കപ്പലിനെ നിരീക്ഷിക്കാന്‍ ഡച്ച് യുദ്ധക്കപ്പല്‍ എത്തി; മര്യാദ ലംഘിച്ചാല്‍ തിരിച്ചടി കഠിനമായിരിക്കുമെന്ന് റഷ്യ

10 NOVEMBER 2016 03:00 PM IST
മലയാളി വാര്‍ത്ത

കളത്തിലേക്ക് ട്രംപുകൂടി എത്തിയതോടെ ലോകം ഞെട്ടലോടെ ചോദിക്കുന്ന ചോദ്യമാണ് മൂന്നാം ലോകമഹയുദ്ധം ഉണ്ടാകുമോ എന്നത്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിനുള്ള കോപ്പുകൂട്ടലുകള്‍ നടക്കുന്നുണ്ട്. അടുത്തിടെ തുര്‍ക്കി റഷ്യന്‍ വിമാനം വെടിവെച്ചിട്ടിരുന്നു. അതിന് തിരിച്ചടി നല്‍കാന്‍ നോക്കിയിരിക്കുകയാണ് റഷ്യ. റഷ്യ യൂറോപ്പിന് നേരെ മൂന്നാം ലോക മഹായുദ്ധം നടത്താന്‍ ഏത് സമയവും തയ്യാറായിരിക്കുന്നുവെന്ന ആശങ്ക ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ നെതര്‍ലാന്‍ഡ്‌സിന് കടുത്ത താക്കീതാണ് റഷ്യ നല്‍കിയിരിക്കുന്നത്. മെഡിറ്ററേനിയന്‍ കടലിലൂടെ നീങ്ങിയ റഷ്യന്‍ യുദ്ധക്കപ്പലിനെ നിരീക്ഷിക്കാന്‍ ഡച്ച് യുദ്ധക്കപ്പല്‍ എത്തിയതിനെ തുടര്‍ന്നാണ് റഷ്യയുടെ ഈ മുന്നറിയിപ്പ്. അതായത് മര്യാദ ലംഘിച്ചാല്‍ തങ്ങള്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് റഷ്യ താക്കീത് നല്‍കിയിരിക്കുന്നത്.മെഡിറ്ററേനിയന്‍ കടലിലൂടെ നീങ്ങുന്ന തങ്ങളുടെ എയര്‍ക്രാഫ്റ്റ് കാരിയറിനെയും പിന്തുടരുന്ന മറ്റ് കപ്പലുകളെയും ഡച്ച് സബ്മറൈന്‍ നിരീക്ഷിക്കുന്നതിലുള്ള അസംതൃപ്തിയാണ് റഷ്യ ഇതിലൂടെ പ്രകടിപ്പിച്ചിരിക്കുന്നത്.
ഈസ്‌റ്റേണ്‍ മെഡിറ്ററേനിയനിലൂടെ സഞ്ചരിക്കുന്ന തങ്ങളുടെ ആന്റി സബ്മറൈന്‍ഷിപ്പുകളായ വൈസ് അഡ്മിറല്‍ കുലകോവ്, സെവെറോമോര്‍സ്‌ക് എന്നിവയെ ഡച്ച് നേവിയുടെ ഒരു സബ്മറൈന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നത്. തങ്ങളുടെ നോര്‍ത്തേണ്‍ ഫ്‌ലീറ്റ് എയര്‍ക്രാഫ്റ്റ് കാരിയറിനെ ഡച്ച് സബ്മറൈന്‍ സമീപിക്കാന്‍ ശ്രമിച്ചുവെന്നും റഷ്യ ആരോപിക്കുന്നു. റഷ്യന്‍ പടക്കപ്പലുകളില്‍ നിന്നും വെറും 12 മൈലുകള്‍ അകലെയാണ് ഡച്ച് സബ്മറൈന്‍ നിലകൊണ്ടിരുന്നതെന്ന് ആന്റി സബ് മറൈന്‍ ഹെലികോപ്റ്ററുകള്‍ കണ്ടെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഡച്ച് സബ്മറൈന്‍ തങ്ങളുടെ കപ്പല്‍പ്പടയെ ഒരു മണിക്കൂറോളം പിന്തുടര്‍ന്നിരുന്നുവെന്നും ഇവിടം വിട്ട് പോകാന്‍ സമ്മര്‍ദം ചെലുത്തുന്ന രീതിയില്‍ പെരുമാറിയിരുന്നുവെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിക്കുന്നു. ഇത്തരത്തില്‍ ഡെച്ച് നേവി തുടര്‍ന്നും പെരുമാറിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് റഷ്യ താക്കീത് നല്‍കിയിരിക്കുന്നത്. മെഡിറ്ററേനിയനിലൂടെ സിറിയയിലേക്ക്‌പോകുന്ന തങ്ങളുടെ പടക്കപ്പലുകളെ നാറ്റോ സബ്മറൈനുകള്‍ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും റഷ്യ ആരോപിക്കുന്നു.എഎഫ്പി ഇതിനെക്കുറിച്ച് പ്രതികരണമാരാഞ്ഞ് ഡച്ച് നേവിയുമായി ബന്ധപ്പെട്ടെങ്കിലും നേവല്‍ ഓപ്പറേഷനുകളെ കുറിച്ച് പറയാന്‍ അവര്‍ തയ്യാറായില്ല.
സിറിയന്‍ പ്രസിഡന്റ് ബാഷല്‍ അല്‍ ആസാദിനെ പിന്തുണച്ച് റഷ്യ സിറിയയില്‍ ഐസിസിനെതിരെ നടത്തുന്ന സൈനിക നീക്കങ്ങളോടനുബന്ധിച്ച് മെഡിറ്ററേനിയന്‍ കടലില്‍ സമീപമാസങ്ങളിലായി റഷ്യ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. സിറിയന്‍ നഗരമായ ലടാക്കിയയില്‍ നിന്നും തെക്ക്മാറിയുള്ള പ്രദേശമായ ഹ്മെയ്മിമില്‍ റഷ്യക്ക് എയര്‍ബേസുണ്ട്. 2015 സെപ്റ്റംബറില്‍ ഇവിടെ നിന്നും സിറിയയിലേക്ക് റഷ്യ വ്യോമാക്രമണം നടത്താനുമാരംഭിച്ചിരുന്നു.ഇതിന് പുറമെ തുറമുഖ നഗരമായ ടാര്‍ടസില്‍ റഷ്യക്ക് നാവിക ഫെസിലിറ്റിയുമുണ്ട്. ബാള്‍ട്ടിക് രാജ്യങ്ങള്‍ക്ക് മുകളില്‍ റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ തുര്‍ച്ചയായി പരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ടെന്ന് നാറ്റോ ആരോപിക്കുന്നുണ്ട്. ഈ വര്‍ഷം ഇത്തരത്തില്‍ 600 പറക്കലുകള്‍ നടത്തിയെന്നാണ് നാറ്റോ പറയുന്നത്. റഷ്യയുടെ ഇത്തരത്തിലുള്ള പ്രകോപനം വര്‍ധിച്ച സാഹചര്യത്തില്‍ മൂന്ന് ലക്ഷത്തോളം വരുന്ന നാറ്റോ സൈനികരോട് ഒരുങ്ങിയിരിക്കാന്‍ നാറ്റോ ചീഫുമാര്‍ ഉത്തരവിട്ടിട്ടുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (16 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (22 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (25 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (47 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (1 hour ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

Malayali Vartha Recommends