ഡമാസ്‌കസില്‍ വിമതര്‍ക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെട്ടെ 11 പേര്‍ മരിച്ചു

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ വിമതര്‍ക്കെതിരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. വിമതര്‍ തമ്പടിച്ചിരിക്കുന്ന കിഴക്കന്‍ ഗൗട്ടയിലെ ഡൗമയിലും സബ്ക്വയിലുമായിരുന്നു ആക്രമണം. ഡുമയില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേരും സബ്ക്വയില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരുമാണ് കൊല്ലപ്പെട്ടത്.
കിഴക്കന്‍ ഗൗട്ട മേഖലയിലെ ഏറ്റവും വലിയ നഗരമായ ഡൗമയില്‍ ഒരു ലക്ഷത്തിലധികം ജനങ്ങളാണ് വസിക്കുന്നത്. പ്രദേശത്തെ നിരവധി ഗ്രാമങ്ങള്‍ വിമതരുടെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്ന് വിമതരെ തുരത്താന്‍ കഴിഞ്ഞ ആറുമാസമായി സൈന്യം ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായിരുന്നു വ്യോമാക്രമണം.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 300,000 പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























