ബലൂചിസ്താന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 52 ആയി; ആക്രമണം ഐഎസ് ഏറ്റെടുത്തു

പാകിസ്താനിലെ ബലൂചിസ്താനിലെ സൂഫി പള്ളിയില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ 52 പേര്‍ മരിച്ചു. ലസബെല ജില്ലയിലെ ദര്‍ഗ ഷാ നൂറനി പള്ളിക്ക് സമീപം സൂഫി നൃത്തം ആസ്വദിച്ചു കൊണ്ടിരുന്നവരാണ് കൊല്ലപ്പെട്ടത്. മരണനിരക്ക് ഉയര്‍ന്നേക്കാം എന്നാണ് സൂചന ലഭിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് ആക്രമണത്തിന് ഉത്തരവാദിത്തം ഏറ്റെടുത്തു.
ക്വുറ്റയില്‍ നിന്നും 750 കിലോമീറ്റര്‍ അകലെയുള്ള തെക്കന്‍ ബലൂച് പ്രവശ്യയിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ 52 ഓളം പേര്‍ കൊല്ലപ്പെട്ടതായും നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും ബലൂച് ആഭ്യന്തര മന്ത്രി സര്‍ഫറാസ് ബുഗാട്ടി വാര്‍ത്താ ഏജന്‍സികളോട് അറിയിച്ചു. ഇതൊരു ചാവേര്‍ ആക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇപ്പോള്‍ പ്രദേശത്ത് 20 ആംബുലന്‍സുകളുടേയും 50 സൈനീകരുടേയും സേവനം ലഭ്യമാണെന്നും 45 ആംബുലന്‍സുകളുടേയും 100 ട്രൂപ്പ് സൈനീകരുടേയും സേവനം ഉടന്‍ ലഭ്യമാകുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തു നിന്നും ഭീകരവാദം പൂര്‍ണമായും എടുത്തുകളയാന്‍ ശ്രമിക്കുമെന്ന് പാക്ക് പ്രസിഡന്റ് മാനൂണ്‍ ഹുസൈന്‍ പറഞ്ഞു.
കഴിഞ്ഞ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ബലൂചിസ്താനില്‍ നടക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha


























