Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..

കറുത്ത വര്‍ഗ്ഗ വിവേചനത്തിന് അന്ത്യമില്ല, ജീവനോടെ ശവപ്പെട്ടിയില്‍ അടച്ചു, കത്തിക്കുമെന്ന് ഭീഷണി മുഴക്കി; വീഡിയോ ദക്ഷിണാഫ്രിക്കയില്‍ വന്‍ വിവാദമാകുമ്പോള്‍

17 NOVEMBER 2016 03:56 PM IST
മലയാളി വാര്‍ത്ത

കൃഷിസ്ഥലം മുറിച്ചു കടന്നതിന് കറുത്തവര്‍ഗ്ഗക്കാരനെ ശവപ്പെട്ടിയിലാക്കി പച്ചയ്ക്ക് കത്തിക്കുമെന്ന് വെള്ളക്കാര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദക്ഷിണാഫ്രിക്കയില്‍ വന്‍ വിവാദം സൃഷ്ടിക്കുന്നു. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള കയ്യേറ്റമെന്നും അടിമത്തമെന്നും വിളിച്ച് സംഭവത്തിനെതിരേ പ്രതിപക്ഷപ്പാര്‍ട്ടികളായ കറുത്ത വര്‍ഗ്ഗക്കാരുടെ സംഘടനകള്‍ രംഗത്ത് വന്നിരിക്കുകയാണ്.

സംഭവത്തില്‍ വില്യം ഊസ്തൂയിസന്‍, തിയോ ജാക്‌സണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികാരം ചെയ്യണമെന്ന ആവശ്യവുമായി 200 ലധികം കറുത്ത വര്‍ഗ്ഗക്കാരാണ് കോടതിയില്‍ തടിച്ചുകൂടിയത്. സംഭവം വംശീയ കലാപം തന്നെയുണ്ടാക്കാന്‍ പര്യാപ്തമാണെന്ന് മിഡില്‍സ്ബറോ കോടതി ആശങ്ക രേഖപ്പെടുത്തി.

കഴിഞ്ഞയാഴ്ചയാണ് ദൃശ്യം വൈറലായി പ്രചരിച്ചത്. വിക്ടര്‍ റെത്താബില്‍ മ്‌ളോത്ഷ്വാ എന്നയാളെയാണ് ശവപ്പെട്ടിയിലാക്കിയത്. നിനക്കൊപ്പം പാന്പിനെ ഇടുമെന്നും പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും പ്രതികള്‍ പറയുകയും ഇരയുടെ തല അകത്തേക്ക് തള്ളി മൂടുകയും ചെയ്യുന്നുണ്ട്. വിചാരണ നടക്കുന്‌പോള്‍ മ്‌ളോത്ഷ്വാ പൊതുജനങ്ങളുടെ ഇരിപ്പിടത്തിലെ മുന്‍ വരിയില്‍ തന്നെയുണ്ടായിരുന്നു. സംഭവം വലിയ വിവാദമാണ് ഉണ്ടാക്കിയത്. വെള്ളക്കാരുടെ ധാര്‍ഷ്ട്യത്തിനെതിരേ കുരിശുയുദ്ധം തന്നെ നടത്താന്‍ പ്രതിപക്ഷമായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സ് ആഹ്വാനം ചെയ്തു. വെള്ളക്കാരുടെ ആധിപത്യത്തില്‍ നിന്നും 22 വര്‍ഷം മുന്പ് മോചിതമായെങ്കിലും വര്‍ണ്ണ വിവേചനത്തിന്റെ അലയൊലികള്‍ ഇപ്പോഴുമുണ്ടെന്നതിന്റെ സൂചനയാണ് 20 സെക്കന്റ് നീണ്ട വീഡിയോയില്‍ ഉള്ളത്. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുള്ള അപമാനമായി ഇ എഫ് എഫ് സംഭവത്തെ വിലയിരുത്തി. കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വെള്ളക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ ഗോഡ്‌റിച്ച് ഗാര്‍ഡി പറഞ്ഞത്.

സംഭവത്തെക്കുറിച്ച് മ്‌ളോത്ഷ്വിക്കൊപ്പം ഉണ്ടായിരുന്ന ബുയിസേനി ലൊസി വിവരിക്കുന്നത് ഇങ്ങിനെയായിരുന്നു. രണ്ടുപേരും വീട്ടിലേക്ക് നടന്നു വരികയായിരുന്നു. പ്രതികളുടെ ബ്‌ളിങ്ക്പാനിലെ കോഴിഫാമിന് സമീപത്ത് കൂടിയായിരുന്നു വരുന്‌പോള്‍ അവര്‍ പിടിക്കുകയായിരുന്നു. ബുയിസേനി ഓടി രക്ഷപ്പെട്ടു. എന്നാല്‍ മ്‌ളോത്ഷ്വിയെ അവര്‍ പിടിച്ചു നിര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്തു. സാധാരണഗതിയില്‍ ജനങ്ങള്‍ കൃഷിയിടങ്ങള്‍ മുറിച്ചു കയറി വീട്ടിലേക്ക് പോകാറുള്ളത് പതിവാണെന്നും ഇയാള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (1 minute ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (11 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (21 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (28 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (39 minutes ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (43 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (1 hour ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (4 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (4 hours ago)

Malayali Vartha Recommends