Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..

ന്യൂസിലാന്‍ഡില്‍ കടല്‍ രണ്ട് മീറ്റര്‍ ഉള്‍വലിഞ്ഞു; വീടുകളും റോഡുകളും തകര്‍ന്നു തരിപ്പണമായി

18 NOVEMBER 2016 12:42 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ ന്യൂസിലാന്‍ഡില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അതീവഭീകരമാണെന്നും ചില സവിശേഷതകളുള്ളതുമായിരുന്നുവെന്ന് ശാസ്ത്രലോകം. അതിശക്തമായ ഭൂകമ്പത്തെ തുടര്‍ന്ന് കടല്‍ രണ്ട് മീറ്റര്‍ ഇറങ്ങിപ്പോയതാണ് ശാസ്ത്രജ്ഞരെ അമ്പരപ്പെടുത്തുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് ഇത്തരത്തില്‍ കടല്‍ ഇറങ്ങിപ്പോകുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടി കാണിക്കുന്നത്. ഭൂകമ്ബത്തില്‍ നിരവധി വീടുകള്‍ തകരുകയും റോഡുകള്‍ പൊട്ടിപ്പൊളിയുകയും ചെയ്തിരുന്നു.

ഇത്രയും ശക്തമായ ഭൂകമ്ബമായിരുന്നിട്ട് കൂടി ആകെ മരണപ്പെട്ടത് രണ്ട് പേര്‍ മാത്രമായിരുന്നുവെന്നതും അവിടത്തെ തയ്യാറെടുപ്പുകളുടെ വ്യാപ്തി വെളിപ്പെടുത്തുന്നു. ഭൂകമ്ബം വിതച്ച നാശത്തിന്റെ ഏരിയല്‍ ഫോട്ടോകള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ന്യൂസിലാന്‍ഡിന്റെ തെക്കന്‍ ദ്വീപായ കൈകൗറയുടെ വടക്ക് തീരപ്രദേശത്തുണ്ടായ നാശനഷ്ടത്തിന്റെ തോത് ഇത് വെളിപ്പെടുത്തുന്നുണ്ട്.

ഭൂകമ്ബത്തെ തുടര്‍ന്ന് ഇന്നലെ കടുത്ത മഴയും കാറ്റും മധ്യ ന്യൂസിലാന്‍ഡിനെ വീണ്ടും കഷ്ടപ്പാടിലാഴ്ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ നാശനഷ്ട ഭീഷണിയുയരുകയും ചെയ്തിരുന്നു. ഭൂകമ്ബത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ ഭീഷണി ഇത് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഭൂകമ്ബമുണ്ടായതിന് ശേഷം 1000ത്തില്‍ അധികം ടൂറിസ്റ്റുകളെയും തദ്ദേശവാസികളെയും ചെറിയ കടലോര പട്ടണത്തില്‍ നിന്നും സേന ഹെലികോപ്റ്ററും നാവികസേനാ കപ്പലും ഉപയോഗിച്ച് ഒഴിപ്പിച്ചിരുന്നു. കുറച്ച് ദിവസം മുമ്ബ് വരെ കടല്‍ വെള്ളത്തില്‍ മുങ്ങി നിന്നിരുന്നതും കക്കയും കടല്‍പ്പായലും മറ്റ് കടല്‍ ജീവികളും പറ്റിപ്പിടിച്ച പാറകളില്‍ ചിലത് ഭൂകമ്ബത്തെ തുടര്‍ന്ന് കടല്‍ പിന്‍വാങ്ങിയതിനെ തുടര്‍ന്ന് പുറത്തായിരിക്കുന്ന കാഴ്ച ദയനീയമാണ്. ഇവയിലുണ്ടായിരുന്ന ജീവികള്‍ വെള്ളത്തിന് പുറത്തായ അവസ്ഥയാണുള്ളത്. ഇവയില്‍ മിക്കവയും ചത്ത് മലച്ച് കിടക്കുന്ന ചിത്രങ്ങള്‍ കരളലയിപ്പിക്കുന്ന കാഴ്ചയാണ്.

 

 

ഇതാദ്യമായിട്ടല്ല ഈ ദ്വീപില്‍ ഭൂകമ്ബമുണ്ടാകുന്നതെങ്കിലും അതിനെ തുടര്‍ന്ന് കടല്‍ ഇത്തരത്തില്‍ പിന്‍വാങ്ങുന്നത് ആദ്യമായിട്ടാണെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തുന്നു. താന്‍ ഈ പ്രതിഭാസം ആദ്യമായിട്ടാണ് കാണുന്നതെന്നാണ് മറൈന്‍ ജിയോളജിസ്റ്റായ ഡോ. ജോഷു മൗണ്ട്‌ജോയ് പറയുന്നത്. ഞായറാഴ്ച അര്‍ധരാത്രി 12 മണിക്കായിരുന്നു ക്രിസ്റ്റ് ചര്‍ച്ചിന് വടക്ക് ആദ്യം ഭൂകമ്ബമുണ്ടായത്. തുടര്‍ന്ന് രണ്ട് പ്രധാനപ്പെട്ട ചലനങ്ങള്‍ കൂടി രേഖപ്പെടുത്തിയിരുന്നു. ഇതില്‍ ഒന്ന് 6.3 മാഗ്‌നിറ്റിയൂഡിലുള്ളതായിരുന്നു. ഇതിന്റെ പ്രഭവസ്ഥാനം ചെവിയോട്ടിലായിരുന്നു. മറ്റൊന്ന് 5.8 മാഗ്‌നിറ്റിയൂഡിലുള്ളതായിരുന്നു.കൈകൗറയെന്നത് ഒരു മത്സ്യബന്ധനപട്ടണവും ജനകീയമായ തിമിംഗല നിരീക്ഷണബേസുമാണ്.ഇതിനെ ചുറ്റിപ്പറ്റി പര്‍വതങ്ങളുമുണ്ട്. ഇവിടെ ഭൂകമ്ബത്തെ തുടര്‍ന്ന് വന്‍തോതില്‍ മണ്ണിടിച്ചിടിച്ചിലുണ്ടായി റോഡുകളും റെയിലും താറുമാറിലായിട്ടുണ്ട്.



മോശപ്പെട്ട കാലാവസ്ഥ കാരണം ഇന്നലെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടുവെന്നാണ് മിനിസ്ട്രി ഓഫ് സിവില്‍ ഡിഫെന്‍സ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഡയറക്ടറായ സാറാഹ് സ്റ്റുവര്‍ട്ട് ബ്ലാക്ക് വെളിപ്പെടുത്തുന്നത്. ഇവിടുത്തെ കാലാവസ്ഥയുടെ കാര്യത്തില്‍ ആശങ്കയേറെയുണ്ടെന്നും അവര്‍ പ്രതികരിക്കുന്നു. ഇനിയും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലുണ്ടാകാനും സാധ്യതയേറെയുണ്ടെന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അവര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (2 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (12 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (22 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (29 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (40 minutes ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (44 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (1 hour ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (4 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (4 hours ago)

Malayali Vartha Recommends