Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഉസ്‌ബെക്കിസ്ഥാനെ അടക്കി വാണ പ്രസിഡന്റിന്റെ മകള്‍ക്കെന്തു സംഭവിച്ചു: ഗുള്‍നാരയെ വിഷം കൊടുത്തുകൊന്നെന്ന് സൂചന

23 NOVEMBER 2016 05:59 PM IST
മലയാളി വാര്‍ത്ത

More Stories...

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില

ഇന്തോനേഷ്യയിലെ ജാവാ കടലിൽ 243 പേരുമായി സഞ്ചരിച്ച യാത്രാക്കപ്പൽ കാണാനില്ല...കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ അധികൃതർ വ്യാപക തിരച്ചിൽ ആരംഭിച്ചു...

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം

ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ഗുള്‍നാര. വര്‍ഷങ്ങളോളം ഉസ്‌ബെക്കിസ്ഥാനെ അടക്കി വാണ സ്വേച്ഛാധിപതി ഇസ്ലാം കരിമോവിന്റെ പുത്രി ഗുള്‍നാര കരിമോവിനെ അച്ഛന്റെ പിന്‍ഗാമി വിഷം കൊടുത്തുകൊന്നെന്ന് സൂചന. അതിസുന്ദരിയും അതിസമ്പന്നയും ഉസ്‌ബെക്കിസ്ഥാനെ ദീര്‍ഘകാലം അടക്കിവാണ പ്രസിഡന്റിന്റെ മകളും രാജ്യം ഭരിക്കുമെന്ന് കരുതപ്പെട്ട അതിശക്തയായ ഗുള്‍നാര മൂന്ന് വര്‍ഷമായി തടവിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2013ല്‍ ഇസ്ലാം കരിമോവിന് അധികാരം നഷ്ടപ്പെടുന്നത് വരെ ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി കരുതപ്പെട്ടിരുന്നത് ഈ മകളെയായിരുന്നു. എന്നാല്‍ ഈ 44കാരി വധിക്കപ്പെട്ടുവെന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഇവരെ ഒരു സൈക്യാട്രിക് ഹോസ്പിറ്റലില്‍ അടച്ചിട്ടിരിക്കുകയാണെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.എന്നാല്‍ അവര്‍ വീട്ടുതടങ്കലിലായിരുന്നുവെന്നാണ് മറ്റ് ചിലര്‍ വെളിപ്പെടുത്തുന്നത്.എന്നാല്‍ അവര്‍ നാടുകടത്തപ്പെട്ട് ഇസ്രയേലിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ സമര്‍കന്‍ഡില്‍ വച്ച് നടന്ന തന്റെ അച്ഛന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഗുള്‍നാരയെ അനുവദിച്ചിരുന്നില്ല. ഇവരുടെ വിധിയെക്കുറിച്ചോര്‍ത്ത് അടുത്ത സുഹൃത്തുക്കള്‍ കടുത്ത ഉത്കണ്ഠയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ ഉസ്‌ബെക്കിസ്ഥാനില്‍ നടക്കുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്. അധികൃതരെ കുഴപ്പത്തിലാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണീ പ്രചാരണം നടക്കുന്നതെന്നും ആരോപണമുണ്ട്.
തലസ്ഥാനമായ താഷ്‌കെന്റില്‍ വച്ച് നവംബര്‍ അഞ്ചിന് ഗുള്‍നാര മരിച്ചുവെന്ന വെളിപ്പെടുത്തല്‍ ഉസ്‌ബെക്ക് നാഷണല്‍ സെക്യൂരിറ്റി സര്‍വീസായ എസ്എന്‍ബിയിലെ പേര് വെളിപ്പെടുത്താത്ത ഉറവിടം വെളിപ്പെടുത്തിയെന്നാണ് ഒരു സെന്‍ട്രല്‍ ഏഷ്യന്‍ ന്യൂസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിസ്സഹായമായ അവസ്ഥയില്‍ ഗുള്‍നാരയുടെ മകനായ ഇസ്ലാമും മകളായ ഇമാനും താഷ്‌കെന്റ് വിട്ടിരുന്നുവെന്നും പ്രസ്തുത ഉറവിടം വെളിപ്പെടുത്തുന്നു. 24കാരനായ ഇസ്ലാം ലണ്ടനില്‍ നാടുകടത്തപ്പെട്ട നിലയിലാണെന്നായിരുന്നു ഇതിന് മുമ്പ് വിശ്വസിക്കപ്പെട്ടിരുന്നത്. വിഷം കൊടുത്തുകൊന്ന രാത്രി തന്നെ ഗുള്‍നാരയെ താഷ്‌കെന്റില്‍ അടക്കം ചെയ്തുവെന്ന വെളിപ്പെടുത്തലുകളോട് ഉസ്‌ബെക്ക് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. പിന്നീട് ശവക്കല്ലറ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരത്തിയെന്നും വെളിപ്പെടുത്തലുണ്ട്.
മുന്‍ നേതാവിന്റെ മകളുടെ മരണവാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ആക്ടിങ് പ്രസിഡന്റായ ഷവ്കാറ്റ് മിര്‍സിയോയേവ് തയ്യാറായിട്ടില്ല. ഡിസംബര്‍ 4ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് സൂചന. ഗുള്‍നാരയുടെ അവസ്ഥയെക്കുറിച്ച് ഉസ്‌ബെക്ക് അധികൃതരില്‍ നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നാണ് തങ്ങളോട് ഈ വെളിപ്പെടുത്തല്‍ നടത്തിയ ഉറവിടം വ്യക്തമാക്കുന്നതെന്നാണ് പ്രസ്തുത വെബ്‌സൈറ്റിന്റെ എഡിറ്ററായ ഗാലിമ ബുഖര്‍ബായേവ പറയുന്നത്. ഗുള്‍നാര ജീവിച്ചിരിക്കുന്നുവെന്ന് ഉസ്‌ബെക്ക് അധികൃതരോട് ശക്തമായി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി ഷോ ഗുള്‍നാര എന്ന ഹാഷ്ടാഗും പുറത്തിറക്കിയിട്ടുണ്ട്.
ഹാര്‍വാര്‍ഡില്‍ നിന്നും നല്ല രീതിയില്‍ വിദ്യാഭ്യാസം നേടിയ ഗുള്‍നാരയ്ക്ക് ജൂഡോയില്‍ ബ്ലാക്ക് ബെല്‍റ്റുണ്ടായിരുന്നു. ഇതിന് പുറമെ പോപ്പ് സ്റ്റാറും കാറ്റ് വാക്ക് മോഡലുമായിരുന്നു ഈ സുന്ദരി. കൂടാതെ സോഷ്യലിസ്റ്റും ഫാഷന്‍ ഡിസൈനറും നയതന്ത്ര വിദഗ്ധയും അതുല്യമായ ഉസ്‌ബെക്ക് സൗന്ദര്യത്തിനുടമയുമായിരുന്നു ഗുള്‍നാര. ഇസ്ലാം കരിമോവിന്റെ ആരോഗ്യം ക്ഷയിച്ച് തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായികളും ഗുള്‍നാരയും തമ്മില്‍ അധികാര വടംവലിയുണ്ടായിരുന്നുവെന്നും അതില്‍ ഗുള്‍നാര ഒതുക്കപ്പെടുകയായിരുന്നുവെന്നും സൂചനയുണ്ട്. സെന്‍ട്രല്‍ ഏഷ്യയിലെ ശക്തയായ ഈ വനിതയ്ക്ക് ബ്രിട്ടീഷ് രാജകുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ വിവിധ പാശ്ചാത്യരാജ്യങ്ങളിലെ ഭരണാധികാരികളുമായും ഇവര്‍ നല്ല ബന്ധമാണ് പുലര്‍ത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (41 minutes ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (46 minutes ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (1 hour ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (2 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (4 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (4 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (4 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (4 hours ago)

Malayali Vartha Recommends