മോര്‍ച്ചറിയില്‍ കിടന്ന മൃതദേഹത്തിന് തണുക്കുന്നുവെന്നും പുതപ്പു വേണമെന്നും

മരിച്ചുവെന്നുറപ്പിച്ചു മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം അര്‍ധരാത്രിയാകുന്നതോടെ പതിയെ എഴുന്നേറ്റു വരുന്ന ദൃശ്യങ്ങള്‍ ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ നിത്യജീവിതത്തില്‍ അങ്ങനെ സംഭവിക്കില്ലെന്നുറപ്പാണ്. ഒരിക്കലും ഒരു മൃതദേഹം എഴുന്നേറ്റു വന്ന് ആളുകളോടു സംസാരിച്ചതായി അറിവുമില്ല. എന്നാല്‍ അങ്ങു പോളണ്ടില്‍ സമാനമായൊരു സംഭവം നടന്നു. സംഗതി മറ്റൊന്നുമല്ല മോര്‍ച്ചറിയില്‍ കിടന്ന മൃതദേഹം അല്‍പസമയം കഴിഞ്ഞപ്പോള്‍ തണുക്കുന്നുവെന്നും പുതപ്പു വേണമെന്നും അറിയിച്ചു. വിശ്വസിക്കാനാവുന്നില്ലല്ലേ..
ഹൃദയാഘാതം സംഭവിച്ചാണ് കാമില്‍ എന്ന ആ യുവാവിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. വോഡ്ക കഴിച്ചു ബോധം പോയനിലയിലായിരുന്നു കാമില്‍. അബോധാവസ്ഥ തുടര്‍ന്നതോടെയാണ് സുഹൃത്തുക്കള്‍ കാമിലിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. ശേഷം ഡോക്ടര്‍മാരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കാമില്‍ ഉണര്‍ന്നില്ല. ഇതോടെ കാമില്‍ മരിച്ചെന്നുതന്നെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു, അങ്ങനെ മോര്‍ച്ചറിയിലേക്കും ആക്കി. ഇനിയാണു കഥയിലെ ട്വിസ്റ്റ് വരുന്നത്.
കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും കാവല്‍ക്കാരന്‍ മോര്‍ച്ചറിക്കകത്തു നിന്നും എന്തൊക്കെയോ തട്ടുകയും മുട്ടുകയും ചെയ്യുന്നതിന്റെ ശബ്ദം കേട്ടു. മോഷ്ടാക്കള്‍ ആരെങ്കിലും ആയിരിക്കുമെന്നാണ് സെക്യൂരിറ്റി ആദ്യം കരുതിയതെങ്കിലും ശബ്ദം തുടര്‍ന്നതോടെ അകത്തേക്കു കയറിനോക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ കൂടുതല്‍ ശ്രദ്ധിച്ചപ്പോഴാണ് ശബ്ദം വരുന്നത് മോര്‍ച്ചറിയിലെ റഫ്രിജറേറ്ററില്‍ നിന്നാണെന്നു മനസിലായത്. വിറയ്ക്കുന്ന കൈകളോടെ അതു തുറന്നപ്പോള്‍ സെക്യൂരിറ്റി കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. നഗ്‌നമായ മൃതദേഹം തന്നോടൊരു പുതപ്പു ചോദിക്കുന്നു.
ആദ്യം കണ്ണുകളെ വിശ്വസിക്കാനായില്ലെങ്കിലും പിന്നീട് ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. അവര്‍ വന്നു പരിശോധിച്ചപ്പോള്‍ ദാ കാമില്‍ പൂര്‍ണ ആരോഗ്യവാനായി ഇരിക്കുന്നു. ശേഷം വീട്ടുകാരെ വിളിപ്പിച്ചു തിരിച്ചയക്കുകയും ചെയ്തു. അമിതമായി വോഡ്ക കഴിച്ചതോടെ അബോധാവസ്ഥയില്‍ ആയതാകാം കാമിലിനെ അല്‍പനേരത്തേക്കെങ്കിലും മോര്‍ച്ചറിയിലേക്ക് എത്തിച്ചതെന്നാണ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha























