ഡോണള്‍ഡ് ട്രംപ് ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പിന്തള്ളി ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹിലരി ക്ലിന്റണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും അടങ്ങുന്ന 10 അവസാന പാദക്കാരെ പിന്തള്ളിയാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. ടൈംസ് പേര്‍സന്‍ ഓഫ് ദ ഇയര്‍ വോട്ടിംഗില്‍പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ലീഡ് ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ആഗോളതലത്തിലും വാര്‍ത്താ തലക്കെട്ടുകളിലും ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളെ കണ്ടെത്താനാണ് ടൈംസ് പുരസ്‌കാരം ഏര്‍പെടുത്തിയത്. ഓരോ വര്‍ഷത്തിന്റേയും അവസാനത്തിലാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ജെര്‍മന്‍ ചാന്‍സലര്‍ ആഞ്‌ജെല മെര്‍ക്കലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടൈം പേര്‍സന്‍ ഓഫ് ദ ഇയര്‍. അന്ന് ട്രംപ് റണ്ണര്‍ അപ് ആയിരുന്നു.
1927 മുതലാണ് ലോകത്തെ ഏറ്റവും സ്വാധീനമേറിയ വ്യക്തികളെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുന്ന സമ്ബ്രദായം ടൈം ആരംഭിച്ചത്.
രാഷ്ട്രഭരണാധികാരികള്‍, ശാസ്ത്രജ്ഞന്മാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, തുടങ്ങിയവരാണ് വോട്ടിംഗ് പട്ടികയില്‍ ഇടം പിടിക്കാറുള്ളത്.
https://www.facebook.com/Malayalivartha






















