Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

യൂനിവേഴ്‌സിറ്റികള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമാക്കണമെന്ന് ചൈനീസ് പ്രസിഡന്റ്

10 DECEMBER 2016 04:10 PM IST
മലയാളി വാര്‍ത്ത

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കണമെന്നും യൂനിവേഴ്‌സിറ്റികളെ പാര്‍ട്ടിയുടെ ശക്തികേന്ദ്രമാക്കി വളര്‍ത്തണമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെയും യൂനിവേഴ്‌സിറ്റി അധികൃതരുടെയും യോഗത്തിലാണ് അക്കാദമികരംഗത്തും കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കണമെന്ന് ജിന്‍പിങ് ആവശ്യപ്പെട്ടത്. അധ്യാപകര്‍ സര്‍ക്കാറിനെ പിന്തുണക്കുന്നവരും പാര്‍ട്ടിയുടെ ആശയപ്രചാരകരുമായിരിക്കണം. രാഷ്ട്രീയ നേതാക്കള്‍ യൂനിവേഴ്‌സിറ്റി അധികൃതരുമായി നിരന്തരബന്ധം പുലര്‍ത്തണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

വിദ്യാഭ്യാസ സമ്ബ്രദായത്തില്‍ പാര്‍ട്ടിയുടെ പോളിസികള്‍ ഉള്‍പ്പെടുത്തണമെന്നും സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍തന്നെ വിദ്യാര്‍ഥികള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നും ജിന്‍പിങ് പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാര്‍ത്ത എജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, എതിര്‍ശബ്ദത്തെ ഇല്ലാതാക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് വിദ്യാഭ്യാസരംഗത്തെ അടിച്ചേല്‍പിക്കല്‍ എന്നാണ് വിദഗ്ധ അഭിപ്രായം. പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍നിന്ന് പുറത്തുപോകുന്നുവെന്ന് ഭയപ്പെടുന്ന മാധ്യമ, വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സര്‍ക്കാറില്‍നിന്ന് പ്രതീക്ഷിക്കാമെന്ന് ചൈനീസ് ലോ ആന്‍ഡ് പൊളിറ്റിക്‌സ് വിദഗ്ധനായ ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂനിവേഴ്‌സിറ്റി പ്രഫസര്‍ കാള്‍ മിന്‍സര്‍ പറഞ്ഞു. സ്‌കൂളുകളും കോളജുകളും കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെ തിരിയാന്‍ സാധ്യതയുണ്ടെന്നും എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നേക്കാമെന്നുമുള്ള സൂചനയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളില്‍ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (22 minutes ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (27 minutes ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (45 minutes ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (52 minutes ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (1 hour ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (1 hour ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (1 hour ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (1 hour ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....  (2 hours ago)

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി  (3 hours ago)

Malayali Vartha Recommends