പാകിസ്താന്‍ പൊലീസിലെ ബോംബ് സ്‌ക്വാഡിലെ പെണ്‍പുലി; റാഫിയ ഖസീം എന്ന 29 കാരി

ഈ സുന്ദരിക്കിഷ്ടം ബോംബുകളെ. പാകിസ്താന്‍ പൊലീസിന്റെ ബോംബ് നിര്‍വീര്യമാക്കല്‍ സംഘത്തില്‍ ഒരു പെണ്‍പുലിയുണ്ട്. റാഫിയ ഖസീം ബേഗ് എന്ന 29 കാരിയാണ് പാക് പൊലീസ് ബോംബ് സ്‌ക്വാഡിലെ ആദ്യത്തെ വനിതയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് റാഫിയ ഖസീം പാക് ബോംബ് സ്‌ക്വാഡില്‍ ചാര്‍ജെടുത്തത്. പാകിസ്താനില്‍ ആദ്യമായാണ് ഒരു സ്ത്രീ ഇത്തരത്തില്‍ ബോംബ് നിര്‍വീര്യമാക്കല്‍ സംഘത്തില്‍ അംഗമാകുന്നത്. പാകിസ്താനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ പ്രവിശ്യയില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥയാണ് റാഫിയ
ഏഴു വര്‍ഷം മുമ്പ് കോണ്‍സ്റ്റബിള്‍ ആയാണ് റാഫിയ പാക് പൊലീസില്‍ സേവനം ആരംഭിച്ചത്. ബോംബ് നിര്‍വീര്യമാക്കുന്നതില്‍ 15 ദിവസത്തെ പ്രത്യേക പരിശീലനം നേടിയ ശേഷമാണ് റാഫിയ ബോംബ് നിര്‍വീര്യമാക്കല്‍ യൂണിറ്റില്‍ ചേര്‍ന്നത്. ബിരുദാനന്തര ബിരുദധാരിയാണ്.
ബോംബ് സ്‌ക്വാഡില്‍ അംഗമായതോടെ നൗഷേരയിലെ സ്‌കൂള്‍ ഓഫ് എക്‌സ്‌പ്ലോസിവ് ഹാന്‍ഡ്‌ലിംഗില്‍ 15 ദിവസത്തെ പരിശീലനത്തിനായി നിയോഗിക്കപ്പെടും. റഫിയയ്‌ക്കൊപ്പമുള്ള ബാക്കിയെല്ലാവരും പുരുക്ഷന്മാരാണ്. ഏതു തരത്തിലുള്ള ബോബുകളും കണ്ടെത്തുകയും അത് നിര്‍വീര്യമാക്കുകയുമായിരിക്കും റഫിയ അടക്കമുള്ളവരുടെ ചുമതല. വിദ്യാഭ്യാസ യോഗ്യയക്ക് അനുസരിച്ച ജോലി ഇവര്‍ക്കുണ്ടായിരുന്നു. ഇത് വേണ്ടെന്ന് വച്ചാണ് പൊലീസില്‍ ചേര്‍ന്നത്.
വലിയ വിദ്യാഭ്യാസം നേടിയ കുടുംബത്തില്‍ നിന്നാണ് റഫിയയുടെ വരവ്. ഏഴ് വര്‍ഷം മുമ്പ് സെഷന്‍സ് കോടതിയുടെ സമീപത്ത് നടന്ന സ്‌ഫോടനത്തിന് സാക്ഷ്യം വഹിച്ചതാണ് റഫിയയെ സേനയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം സാമ്പത്തികശാസ്ത്രത്തില്‍ മാസറ്റര്‍ ബിരുദവും നേടി റഫിയ. പിന്നീട് ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്‌പോള്‍ നിയമത്തില്‍ ആകൃഷ്ടയായവുകയും എല്‍.എല്‍.ബി ബിരുദത്തിന് ചേരുകയും ചെയ്തു. ഇപ്പോള്‍ പഠനം തുടരുകയാണ്.
ജനിച്ച മണ്ണായ പക്തൂണ്‍ഖ്വയില്‍ റാഫിയ പൊലീസില്‍ ചേരാന്‍ തീരുമാനിച്ചത്. പൊലീസിലേതിനേക്കാള്‍ ഉയര്‍ന്ന പദവിയും ശമ്പളവും ലഭിക്കുന്ന ജോലി രാജിവച്ചു കൊണ്ടായിരുന്നു പൊലീസ് ആവാനുള്ള റാഫിയയുടെ തീരുമാനം. ഇപ്പോള്‍ നിയമപഠനവും നടത്തുന്നു. ബോംബുകളുടെ വ്യത്യസ്തത തരങ്ങളെ കുറിച്ചും അവ തിരിച്ചറിയാനുള്ള മാര്‍ഗവും നിര്‍വീര്യമാക്കുന്ന രീതിയും പരിശീലന കാലയളവില്‍ റാഫിയ സ്വായത്തമാക്കി.
https://www.facebook.com/Malayalivartha






















