Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കൊളംബിയന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ടീമംഗങ്ങള്‍ക്ക് കനത്ത പിഴ ചുമത്തി

13 DECEMBER 2016 03:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

കഴിഞ്ഞ മാസം ബൊളീവിയയിലെ സാന്താക്രൂസില്‍ നിന്നും കൊളംബിയയിലെ മെഡെല്ലിനിലേക്കുള്ള വിമാനം തകര്‍ന്ന് വീണ് ചാപെകോയന്‍സ് ഫുട്‌ബോള്‍ ടീമിലെ അംഗങ്ങള്‍ മൊത്തം മരിച്ചിട്ടും അവര്‍ക്ക് മുകളില്‍ കോടതി കനത്ത പിഴ ചുമത്തിയ നടപടിയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ആരുടെയും മനസില്‍ ഉയര്‍ന്നേക്കാവുന്ന ഒരു ചോദ്യമാണ് ഫുട്‌ബോള്‍ നിയമങ്ങള്‍ ഇത്ര മനുഷ്യത്വരഹിതമാണോന്ന്?

മെഡെല്ലിനില്‍ വച്ച് നടക്കേണ്ടിയിരുന്ന ഷെഡ്യൂള്‍ ചെയ്ത ഫുട്‌ബോള്‍ മാച്ചില്‍ പങ്കെടുക്കാതിരുന്നതിനാണ് പ്രസ്തുത ടീമിന് മേല്‍ പിഴ ചുമത്തിയിരിക്കുന്നത്. ഇത്രയൊക്കെയായിട്ടും ഫുട്‌ബോളിലെ നിയമങ്ങള്‍ അയവ് കാട്ടിയില്ലെന്ന ആരോപണം ഇതേ തുടര്‍ന്ന് ശക്തമായിരിക്കുകയാണ്.

കളിക്കാതിരുന്നുവെന്ന കുറ്റത്തില്‍ ടീം 25,000 പൗണ്ട് പിഴയടക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 71 പേര്‍ കൊല്ലപ്പെട്ട പ്രസ്തുത വിമാനാപകടത്തില്‍ മൂന്ന് കളിക്കാരടക്കം മൊത്തം ആറ് പേര്‍ മാത്രമായിരുന്നു രക്ഷപ്പെട്ടിരുന്നത്. അറ്റ്‌ലെറ്റികോ നാസിയോണലിനെതിരെ കോപ സുഡ്അമേരിക്കാന ഫൈനല്‍ കളിക്കാനായിരുന്നു പ്രസ്തുത ടീം വിമാനത്തിലേറി വന്നിരുന്നത്. ബ്രസീലിയന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് മാച്ചുകള്‍ ഡിസംബര്‍ ഒന്നിന് കളിച്ചിരുന്നുവെങ്കിലും അപകടത്തെ തുടര്‍ന്ന് മിനെയ്‌റോക്കെതിരായ കളി കളിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ തയ്യാറാക്കിയ ഫിക്ചര്‍ അനുസരിച്ച് കളിക്കാത്തതിനാല്‍ തങ്ങള്‍ രണ്ട് ക്ലബുകളോടും  ശിക്ഷിക്കുമെന്ന നിലപാടാണ് സുപ്പീരിയര് കോര്ട്ട് ഓഫ് ജസ്റ്റിസ് വ്യക്തമാക്കുന്നത്. ചാപെകോയന്‍സ് ഫുട്‌ബോള്‍ ടീമിലെ കളിക്കാരായ അലന്‍ റുസ്‌ച്ചെല് ഫോല്മാന്‍, നെറ്റോ എന്നിവരും ഒരു ജേര്‍ണലിസ്റ്റും രണ്ട് ഫ്‌ലൈറ്റ് ക്രൂ അംഗങ്ങളുമായിരുന്നു പ്രസ്തുത അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നത്.

അപകടത്തെ കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ വെളിപ്പെടുത്തി ഇതില്‍ നിന്നും രക്ഷപ്പെട്ട ജേര്‍ണലിസ്റ്റായ റാഫേല്‍ ഹെന്‍സെല്‍ രംഗത്തെത്തിയിട്ടുണ്ട്. താന്‍ പൈലറ്റിന്റെ നിര്‍ദേശമനുസരിച്ച് സീറ്റ് ബെല്‍റ്റിട്ടതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. പര്വത പ്രദേശത്ത് വിമാനം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ബ്രസീല്‍, ബൊളീവിയ, കൊളംബിയ തുടങ്ങിയ സംയുക്തമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ധനം തീര്‍ന്നതായിരിക്കാം കാരണമെന്നാണ് കൊളംബിയന് അധികൃതര്‍ പറയുന്നത്.

വിമാനം തകരുമെന്ന് തോന്നിയ നിമിഷത്തില്‍ യാത്രക്കാരെല്ലാം പൈലറ്റിനോട് കാര്യം തിരക്കിയിരുന്നുവെന്നാണ് ഹെന്‍സെല്‍ പറയുന്നത്. തുടര്‍ന്ന് മിക്കവരും പരിഭ്രാന്തരായി ഓടിക്കളിക്കുകയായിരുന്നുവെന്നും താന്‍ ബെല്‍റ്റ് മുറുക്കി ഇരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്ന അദ്ദേഹം വ്യക്തമാക്കുന്നു.

തനിക്ക് ബോധം വന്നപ്പോള്‍ എമര്‍ജന്‍സി വര്‍ക്കര്‍മാര്‍ ചുറ്റും വളഞ്ഞ് നില്ക്കുന്നുണ്ടായിരുന്നുവെന്നും എല്ലുകള്‍ പൊട്ടിയതിന്റെ കഠിനമായ വേദന തന്നെ അലട്ടിയിരുന്നുവെന്നും ഈ ജേര്‍ണലിസ്റ്റ് വെളിപ്പെടുത്തിയിരുന്നു. തനിക്കടുത്തിരുന്നവരെല്ലാം മരിച്ചുവെന്ന് പീന്നീടറിഞ്ഞുവെന്ന് അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends