Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

അവര്‍ ഒന്നായി വന്നു രണ്ടായി പോയി...ശസ്ത്രക്രിയയിലൂടെ തല വേര്‍പ്പെടുത്തിയ സയാമീസ് ഇരട്ടകള്‍ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ്

15 DECEMBER 2016 07:09 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ദൈവത്തിന്റെ വികൃതികള്‍ക്ക് അവസാനമില്ല. ശസ്ത്രക്രിയയിലൂടെ തല വേര്‍പെടുത്തിയ സയാമീസ് ഇരട്ടകള്‍ക്ക് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. നീല ജമ്പ്‌സ്യൂട്ട് അണിഞ്ഞ അനിയാസ് മക് ഡൊണാള്‍ഡിനേയും തവിട്ട് നിറത്തിലുള്ള സ്യൂട്ടണിഞ്ഞ് ജാഡനെയും പതിയെ റെഡ് വാഗണിലേക്ക് കിടത്തി. പ്രത്യേകം തയാറാക്കിയ ഹെല്‍മറ്റ് അവരെ ധരിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം ഉണ്ടായിരുന്ന ട്യൂബുകളും ഐവിസും മോണിറ്റുകളുമെല്ലാം നീക്കം ചെയ്തിരുന്നു. അവര്‍ കടന്നുപോകുന്ന ഇടനാഴിയില്‍ ഒരു ചുവപ്പു പരവതാനിയും വിരിച്ചു. യാത്ര പറയാനുള്ള സമയമായിരുന്നു അത്. മുറിക്ക് പുറത്ത് 30 ലേറെ ഡോക്ടര്‍മാരും നഴ്‌സുമാരും മോണ്ടെഫെയര്‍ മോഡിക്കല്‍ സെന്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ജീവനക്കാരും ഒത്തുകൂടിയിരുന്നു.
വാഗണിന്റെ മുമ്പില്‍ ഒരു വശത്തായി ജാഡൊന്റെയും അനിയാസിന്റെയും സഹോദരനായ മൂന്നുവയസുകാരന്‍ അസ ഇരുന്നു. കുട്ടികളുടെ പിതാവായ ക്രിസ്റ്റ്യന്‍ മക് ഡൊണാള്‍ഡാണ് വാഗണ്‍ തള്ളിയത്. അമ്മ നികോലിയും അവര്‍ക്കൊപ്പം നടന്നു. പോകുന്നവഴിയില്‍ മാതാപിതാക്കള്‍ എല്ലാവരെയും അവര്‍ ആശ്ലേഷിക്കുകയും നന്ദി പറയുകയും ചെയ്തുകൊണ്ടിരുന്നു.
കുട്ടികള്‍ ഹോസ്പിറ്റലിലേക്ക് ആദ്യമെത്തിയ ഫെബ്രുവരി 18 എന്ന തീയതിയാണ് എല്ലാവരുടെയും ഓര്‍മ്മകളിലേക്ക് കടന്നുവന്നത്. ഇല്ലിനോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് ചാര്‍ട്ട് ചെയ്ത ഒരു സ്വകാര്യ വിമാനത്തിലായിരുന്നു അവര്‍ ആദ്യമായി ഹോസ്പിറ്റലില്‍ എത്തിയത്. വിമാനത്തില്‍ വെച്ച് അനിയാസിന്റെ ശ്വാസം നിലച്ചു. ശരീരം നീല നിറമാകാന്‍ തുടങ്ങി. പീഡിയാട്രിക് ഫിസിക്കല്‍ തെറാപ്പിസ്റ്റായ അമ്മ നികോല അവനെ ഉണര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്തു. ജാഡൊനും ഇപ്പോള്‍ സുഖമില്ലാതാകുമെന്ന ആശങ്കയും അവരെ അസ്വസ്ഥയാക്കി. 10 മിനിട്ടുകൊണ്ടാണ് അനിയാസ് ബോധരഹിതനായത്. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ഇരുവരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഫ്‌ളൂ പിടിപെട്ടതായിരുന്നു അനിയാസിനെ അപകടാവസ്ഥയിലെത്തിച്ചത്.
ഒക്ടോബര്‍ 14 നാണ് കുട്ടികളെ തല വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയത്. പതിമൂന്നാം മാസത്തിലായിരുന്നു 27 മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയ നടത്തിയത്. 
കുട്ടികളുടെ തലയിലെ എല്ലുകളും രക്തക്കുഴലുകളുമെല്ലാം ഒന്നായിരുന്നുവെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ.ജെയിംസ് ഗൂഡ്‌റിച്ച് പറഞ്ഞു. വളരെ അപൂര്‍വ്വമാണിതെന്നും ഒരു കോടി കുട്ടികളില്‍ ഒരാള്‍ക്ക് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. ഡോ. ജെയിംസ് ഗൂഡ്‌റിച്ച് ഇതിനു മുന്നും ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ട്. 67 ലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയക്കായി ചെലവായത്. ശസ്ത്രക്രിയയ്ക്കു ശേഷവും കുട്ടികളെ ജീവനോടെ തിരിച്ചുകിട്ടുമോ എന്നുള്ള ആശങ്കയാണ് നിലനിന്നിരുന്നത്. എന്നാല്‍ വളരെ പെട്ടെന്നാണ് കുട്ടികള്‍ സാധാരണ നിലയിലേക്കെത്തിയത്.
എന്നാല്‍ ഇനിയും നിരവധി ചികിത്സകള്‍ ഇവര്‍ക്കായി ചെയ്യാനുണ്ടെന്ന് മാതാപിതാക്കള്‍ക്കറിയാം. നേരത്തെ തല വേര്‍പ്പെടുത്തിയ ഫിലിപ്പൈന്‍സിലെ കാള്‍, ക്ലാരന്‍സ് എന്നിവരുടെ കാര്യം ഇവര്‍ക്ക് അറിയാം. 12 വര്‍ഷം മുമ്പാണ് ഗോഡ്‌റിച്ച് അവരെ വേര്‍പ്പെടുത്തിയത്. അവരില്‍ ക്ലാരിന്‍സിന്റെ തലയായിരുന്നു ഡോമിനന്റായിരുന്നത്. കാളിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനു വേണ്ടി ക്ലാരിന്‍സിന്റെ ശരീരം അധികസമയം പ്രവര്‍ത്തിച്ചിരുന്നു. തല വേര്‍പ്പെടുത്തിയപ്പോള്‍ ഒരു വര്‍ഷത്തിനു ശേഷം കാളിന് ന്യൂറോളജിക്കല്‍ ഡിക്ലൈന്‍ ഉണ്ടാകുകയും ശാരീരിക വൈകല്യമുണ്ടാകുകയും ചെയ്തു. ഏതാനും വാക്കുകള്‍ മാത്രമേ അവന് സംസാരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. മാത്രമല്ല ജീവിതം വീല്‍ചെയറിലാകുകയും ചെയ്തു.
മക്‌ഡൊണാള്‍ഡ് ഇരട്ടകളില്‍ ജാഡൊനാണ് ഡോമിനന്റായിട്ടുള്ളത്. അതുകൊണ്ട് തന്നെ ശസ്ത്രക്രിയയില്‍ അനിയാസിന് പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഏഴാം വയസില്‍ എല്ല് പിടിപ്പിക്കുന്നതിനായി അവനൊരു സര്‍ജറി കൂടി നടത്തേണ്ടതുണ്ട്. അവന്റെ തലയുടെ മുകള്‍ഭാഗത്ത് വളരെ നേര്‍ത്ത ഒരാവണമാണുള്ളത്. അതുകൊണ്ട് പ്രൊട്ടക്ടീവ് ഹെല്‍മറ്റ് ധരിക്കേണ്ടിവരും. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് നികോലയ്ക്കും ക്രിസ്റ്റിയനും എല്ലാവരും പറയുന്നത്. കുട്ടികളെയും കൊണ്ട് പ്രാര്‍ത്ഥനയോടെ പ്രതീക്ഷകളോടെ അവര്‍ മടങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (2 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (2 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (3 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (3 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (3 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (3 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (3 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (4 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (5 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (6 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (6 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (7 hours ago)

Malayali Vartha Recommends