അമേരിക്കന്‍ നീക്കങ്ങള്‍ക്കു തിരിച്ചടി നല്‍കി ചൈന; ആളില്ലാ അന്തര്‍വാഹിനി പിടിച്ചെടുത്തു

അമേരിക്ക വിന്യസിച്ചിരുന്ന ആളില്ലാ അന്തര്‍വാഹിനി ചൈനീസ് നാവിക സേന പിടിച്ചെടുത്തു. ദക്ഷിണ ചൈനാക്കടലില്‍ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചൈനയും ഇവിടെ പ്രതിരോധവാണിജ്യ താത്പര്യങ്ങളുള്ള അമേരിക്കയുമായുള്ള സംഘര്‍ഷത്തിന് ഇത് കാരണമായേക്കുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
സമുദ്രസര്‍വേക്കായി ഇവിടെയുണ്ടായിരുന്ന യുഎസ്എന്‍എസ് ബോഡിച്ച് എന്ന കപ്പലാണ് ആളില്ലാത്ത ചെറിയ അന്തര്‍വാഹിനി അയച്ചത്. നിയമപരമായാണ് ഇതുചെയ്തതെന്ന് അമേരിക്ക അവകാശപ്പെടുന്നു. എന്നാല്‍ അന്തര്‍വാഹിനി പിടിച്ചെടുത്തത് സമീപകാലചരിത്രത്തിലെ ആദ്യസംഭവമാണിതെന്ന് അമേരിക്ക അവകാശപ്പെട്ടു.
ദക്ഷിണ ചൈന കടലിടുക്കില്‍ ചൈന സൈനീക വിന്യാസം ഉയര്‍ത്തിയെന്ന വാര്‍ത്തകള്‍ ബുധനാഴ്ച അമേരിക്കന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. വിമാനവേധ തോക്കുകളും മിസൈല്‍ അടക്കമുള്ള മറ്റ് ആയുധ സാമഗ്രികളും സജ്ജമാക്കിയതായി അറിച്ച് മണിക്കൂറുകള്‍ക്കകമാണ് അന്തര്‍വാഹിനി പിടികൂടിയത്.
https://www.facebook.com/Malayalivartha






















