ജര്‍മനിയില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട പന്ത്രണ്ടുകാരന്‍ കസ്റ്റഡിയില്‍

ജര്‍മനിയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട പന്ത്രണ്ടുകാരനെ പോലീസ് പിടികൂടി. ജര്‍മനിയിലെ പരമ്ബരാഗത ക്രിസ്മസ് മാര്‍ക്കിറ്റില്‍ ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നത്. പടിഞ്ഞാറന്‍ ജര്‍മനിയിലെ ലുഡ്വിഗ്ഷഫെനില്‍ നിന്നാണ് ജര്‍മന്‍ പൗരത്വമുള്ള ഇറാക്കി വംശജനായ കൗമാരക്കാരന്‍ പിടിയിലായത്. എന്നാല്‍ പ്രായം കണക്കെടുത്ത് കുട്ടിയുടെ പേര് പുറത്ത് വിടുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ല. കൗമാരക്കാരനു ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. ജര്‍മനിയിലെ ലുഡ്വിഗ്ഷഫെനില്‍ രണ്ട് ഭീകരാക്രമണം നടത്താന്‍ ഈ കുട്ടി പദ്ധതിയിട്ടിരുന്നതായും ജര്‍മനിയിലെ ഫോകസ് മാഗസീന്‍ റിപ്പോര്‍ട്ട് ചെയ്തു.
ലുഡ്വിഗ്ഷഫെന്‍ പ്രദേശത്തെ ക്രിസ്മത് മാര്‍ക്കറ്റും സമീപമുള്ള സിറ്റി ഹാളും ആക്രമിക്കാനായിരുന്നു കൗമാരക്കാരന്‍ പദ്ധതിയിരുന്നതെന്ന് ലോക്കല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. സിറ്റി ഹാളിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കൗമാരക്കാരനെ കണ്ട യാത്രക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയിരുന്നു. ഇതേത്തുടര്‍ന്നു പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















