തുര്‍ക്കിയില്‍ ബസിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു

തുര്‍ക്കിയില്‍ ബസിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. സ്‌ഫോടക വസ്തുകള്‍ നിറച്ച കാര്‍ ബസിലേക്ക് ഇടിച്ചുകയറ്റിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ബസിലുണ്ടായിരുന്ന 48 പേര്‍ക്ക് പരുക്കേറ്റു. കൈസേരി നഗത്തില്‍ കമാന്‍ഡോ ബ്രിഗേഡിലെ സൈനികര്‍ സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കൈസേരി നഗത്തില്‍ കമാന്‍ഡോ ബ്രിഗേഡിലെ സൈനികര്‍ സഞ്ചരിച്ച ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. റോഡിന് വശത്തായി നിര്‍ത്തിയിട്ടിരുന്ന കാര്‍ ബസിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. 13 സൈനികര്‍ കൊല്ലപ്പെടുകയും 44 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സാധാരണ ജനങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ കുര്‍ദിഷ് വിമതരാണെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ ആരോപിച്ചു. ഇസ്താംബുളിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരതക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് തുര്‍ക്കിഷ് പ്രധാനമന്ത്രി അറിയിച്ചു
https://www.facebook.com/Malayalivartha






















