വെനസ്വലയിലെ ശക്തമായ പ്രതിഷേധത്തില്‍ നോട്ട് അസാധുവാക്കല്‍ താത്കാലികമായി മരവിപ്പിച്ചു

ഇന്ത്യയ്ക്ക് പിന്നാലെ നോട്ട് അസാധുവാക്കല്‍ നടപടിയുമായെത്തിയ വെനസ്വലയില്‍ പദ്ധതി മരവിപ്പിച്ചു. പിന്‍വലിച്ച ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 100 ബൊളിവര്‍ നോട്ടുകള്‍ ജനുവരി രണ്ടുവരെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. സമയത്ത് പുതിയ നോട്ടുകള്‍ എത്തിക്കാന്‍ സാധിക്കാത്തതിനാലാണ് നടപടി മരവിപ്പിച്ചത്.
നടപടിക്ക് പിന്നില്‍ അന്താരാഷ്ട്ര അട്ടിമറി നടന്നുവെന്ന് പ്രസിഡന്റ് നിക്കൊളാസ് മഡുറോ അരോപിച്ചു. നോട്ട് അസാധുവാക്കിയ നടപടിയിലൂടെ രാജ്യത്ത് വന്‍തോതില്‍ പ്രക്ഷോഭവും കൊള്ളയും നടന്നിരുന്നു. ഇത് മൂലം നിരവധി ആളുകള്‍ക്ക് ബിസിനസ് നിര്‍ത്തേണ്ടി വന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രക്ഷോഭത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. 32 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കള്ളപ്പണം തടയുക പണം കൂട്ടമായി പണം സൂക്ഷിച്ചിരിക്കുന്ന കള്ളക്കടത്തുകാരെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് നോട്ട് അസാധുവാക്കല്‍ നടപടിയെന്നാണ് പ്രസിഡന്റ് പറഞ്ഞിരുന്നു. അസാധുവാക്കല്‍ നടപടിയിലൂടെ കാര്യമായ ഗുണങ്ങള്‍ ഉണ്ടായില്ലെന്ന് ധനകാര്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha






















