ചെക്ക് റിപ്പബ്ലിക്കിന് ക്യൂബ നല്‍കാനുള്ളത് 276 ദശലക്ഷം ഡോളര്‍; പണത്തിന് പകരം നല്‍കുന്നത് ക്യൂബന്‍ 'റം'

അമേരിക്കയുമായുള്ള ബന്ധം ഉള്‍പ്പെടെ അപ്രതീക്ഷിത നയതന്ത്രത്തിലൂടെ ലോകത്തെ ഞെട്ടിക്കുന്നതാണ് ഫിഡല്‍ കാസ്‌ട്രോയുടെ സ്വന്തം ക്യുബയുടെ പുതിയ പതിവ്. ഇതാ അവര്‍ വീണ്ടും ഞെട്ടിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശീത യുദ്ധ കാലത്ത് ചെക്ക് റിപ്പബ്‌ളിക്കിന് കൊടുക്കാനുണ്ടായിരുന്ന 276 ദശലക്ഷം ഡോളര്‍ കടം തിരിച്ചടയ്ക്കാമെന്ന അവരുടെ നിലപാടാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
പക്ഷേ പണത്തിന് പകരം തങ്ങളുടെ വിശ്വപ്രസിദ്ധമായ റം പകരമായി നല്‍കാമെന്ന ക്യുബയുടെ നിര്‍ദേശം ചെക്ക് റിപ്പബ്‌ളിക്ക് സ്വീകരിച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന നയതന്ത്ര വിനിമയങ്ങളില്‍ ഇത്തരം ഒരു ആശയം ക്യൂബ മുന്നോട്ട് വെച്ചിരുന്നു. അതേ സമയം 276 ദശലക്ഷം ഡോളറിന്റെ കടത്തില്‍ കുറച്ചു തുകയെങ്കിലും പണമായി നല്‍കണമെന്ന് പ്രാഗിലെ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ആശയത്തിന് കീഴില്‍ ചെക്കോസ്‌ളോവാക്യയുമായി ഒന്നിച്ചു കിടന്ന കാലത്താണ് ക്യൂബ ഇപ്പോഴത്തെ ചെക്ക് റിപ്പബ്‌ളിക്കിനോട് കടം കൊണ്ടത്.
അതേസമയം കടം വീടാന്‍ മതിയായ പണം കയ്യിലില്ലെങ്കിലും ആ തുകയ്ക്ക നല്‍കാന്‍ കഴിയുന്ന റം ക്യൂബയ്ക്കുണ്ട്. കടത്തിന്റെ മൂല്യത്തിലുള്ള പണത്തിനുള്ള റമ്മോ മരുന്നുകളോ മതിയെന്നാണ് ചെക്ക് ധനകാര്യമന്ത്രി മൈക്കല്‍ സുറോവെക്ക് പറഞ്ഞത്. എന്നാല്‍ മരുന്നുകള്‍ നല്‍കണമെങ്കില്‍ ക്യൂബയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ക്യൂബയ്ക്ക് നേടേണ്ടി വരും. അതുകൊണ്ട് തന്നെ ചെക്ക് റിപ്പബ്‌ളിക്കില്‍ വന്‍ പ്രചാരമുള്ള ക്യൂബയിലെ പരമ്പരാഗത മരുന്നുകളുമായി ബന്ധപ്പെട്ടുള്ള കടം വീടല്‍ ആയാലും മതിയെന്ന് ചെക്കിന് അഭിപ്രായമുണ്ട്. അങ്ങനെയായാല്‍ കാര്യങ്ങള്‍ എളുപ്പമാകും.
ബീയര്‍ കുടിയന്മാരുടെ നാടായ ചെക്ക് റിപ്പബ്‌ളിക്കാകട്ടെ ഒരു വര്‍ഷം 1.6 ദശലക്ഷം പൗണ്ടിന്റെ ക്യൂബന്‍ റം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നുണ്ട്. നേരത്തേ 1993-ല്‍ പാലുല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ 100 ദശലക്ഷം ഡോളറിന്റെ ഒരു കടത്തിന് റഷ്യ ഒരു ആണവ അന്തര്‍ വാഹിനിയും രണ്ടു മിഗ് വിമാനങ്ങളും നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha






















