മൂന്നാമത്തെ കുഞ്ഞും പെണ്‍കുഞ്ഞ്: നവജാതശിശുവിനെ പിതാവ് നദിയിലെറിഞ്ഞു

മൂന്നാമത്ത കുഞ്ഞും പെണ്‍കുഞ്ഞായതില്‍ പ്രതിഷേധിച്ച് പിതാവ് വെറും രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നദിയില്‍ എറിഞ്ഞു കൊന്നു. ഇന്‍ഡോറില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ പ്രസവിച്ചു കിടക്കുന്ന ഭാര്യയുടെ അരികില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് ഉജ്ജയിനിലെ ക്ഷിപ്രാ നദിയിലേക്കാണ് പിതാവ് വലിച്ചെറിഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം നദിക്കരയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തു.
പിതാവിന്റെ പ്രവര്‍ത്തിയെക്കുറിച്ച് മൂത്ത കുട്ടിയാണ് പോലീസിന് വിവരം നല്‍കിയത്. ഡിസംബര്‍ 13 നാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ക്ഷിപ്രാനദിക്കരയില്‍ പൊങ്ങിയത്. പോസ്റ്റുമോര്‍ട്ടത്തില്‍ കുട്ടി മുങ്ങിമരിക്കുകയായിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ഉജ്ജയിനിലെ മുഴുവന്‍ നവജാതശിശുക്കളുടെ വിവരം പരിശോധിക്കുകയും ചെയ്തു. ഇതില്‍ നിന്നും ഗാന്ധിനഗറുകാരായ ഷരാഫത്ത് യാസീന്‍ എന്നീ ദമ്പതികളുടെ പിഞ്ചു കുഞ്ഞിനെ കാണാനില്ലെന്ന് കണ്ടെത്തി.
അന്വേഷണത്തില്‍ പോലീസിന് കാര്യമായ വിവരങ്ങളൊന്നും കിട്ടിയില്ല. എന്നാല്‍ വീട്ടില്‍ അന്വേഷണത്തിന് എത്തിയപ്പോള്‍ വെല്‍ഡിംഗ് തൊഴിലാളിയായ ഷരാഫത്തിന്റെ പത്തും പന്ത്രണ്ടും പ്രായത്തിലുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഷരാഫത്ത് കുട്ടിയുമായി വൈകിട്ട് പോകുന്നത് കണ്ടെന്നും തിരിച്ചു വന്നത് അതിനെ ഇല്ലാതെ ആയിരുന്നെന്നും നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതായി മൂത്ത കുട്ടി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് ഷരാഫത്തിനെ കസ്റ്റഡിയില്‍ എടുക്കുയും ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാം തുറന്നു പറയുകയും ചെയ്തു.
ആദ്യ രണ്ടുപേര്‍ക്ക് പിന്നാലെ മൂന്നാമത്തേതും പെണ്‍കുട്ടിയായത് തന്നെ മാനസികമായി ഏറെ ക്ഷീണിപ്പിച്ചെന്നും ഇക്കാര്യത്തില്‍ ഭാര്യയുമായി നിരന്തരം വഴക്കടിച്ചിരുന്നതായും ഷരാഫത്ത് പറഞ്ഞു. ഇതേ തുടര്‍ന്ന് കുഞ്ഞിനെ നദിയില്‍ എറിയുകയായിരുന്നെന്നും പോലീസിനോട് വ്യക്തമാക്കി. കുഞ്ഞില്‍ നിന്നും ശേഖരിച്ച സാമ്പിള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കുകയും അത് ഷരാഫത്തിന്റെയും യാസീന്റെയും കുഞ്ഞായിരുന്നെന്നും തെളിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha






















