Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ബര്‍ലിന്‍ ആക്രമണം നടത്തിയ അക്രമിയുടെ വിരലടയാളം ലഭിച്ചു

23 DECEMBER 2016 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ബര്‍ലിനിലെ ക്രിസ്മസ് ചന്തയിലേക്കു ട്രക്ക് ഓടിച്ചുകയറ്റി ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന തുനീസിയക്കാരന്‍ അനിസ് അമ്രിയുടേതെന്നു കരുതുന്ന വിരലടയാളം ട്രക്കിന്റെ വാതിലില്‍ നിന്നു കണ്ടെത്തി.ആക്രമണം നടത്തി ജര്‍മന്‍ തലസ്ഥാനത്ത് നിന്നു രക്ഷപ്പെട്ട ഇയാള്‍ക്കായി രാജ്യവ്യാപകമായി തിരച്ചില്‍ തുടരുകയാണ്. ട്രക്കിന്റെ സീറ്റിനടിയില്‍നിന്ന് അമ്രിയുടെ തിരിച്ചറിയല്‍ രേഖ കണ്ടെത്തിയിരുന്നു.അമ്രിയുമായി ബന്ധമുള്ള നാലുപേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്.എന്നാല്‍ അമ്രിയാണ് ആക്രമണം നടത്തിയ ട്രക്കിന്റെ ഡ്രൈവര്‍ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് അന്വേഷകരുടെ നിലപാട്.

ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നു എന്നു സംശയിക്കപ്പെട്ടിരുന്ന അമ്രി കുറച്ചുകാലമായി അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു.2015 ജൂലൈയില്‍ ജര്‍മനിയില്‍ എത്തിയ ഇയാളുടെ അഭയാര്‍ഥിത്വ അപേക്ഷ ഈ വര്‍ഷം ജൂണില്‍ തള്ളിയിരുന്നു.ആറു മാസം മുന്‍പ് ഇയാള്‍ രണ്ട് ഐഎസ് പ്രവര്‍ത്തകരുമായി ഫോണില്‍ സംഭാഷണം നടത്തിയത് തുനീസിയന്‍ അധികൃതര്‍ ചോര്‍ത്തുകയും ഇക്കാര്യം ജര്‍മന്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. ആക്രമണത്തിന് ആയുധം വാങ്ങാന്‍ കൊള്ള നടത്താന്‍ ഈ ഇരുപത്തിനാലുകാരന്‍ പദ്ധതിയിട്ടിരുന്നതായും അധികൃതര്‍ക്കു വിവരം ലഭിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ശരിവയ്ക്കുന്ന തെളിവുകള്‍ ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഇയാളുടെ മേലുള്ള അന്വേഷണം അവസാനിപ്പിച്ചത്.ഇതേസമയം, പ്രതിയെ കണ്ടെത്താനാകാത്തതിനെ ചൊല്ലി രാജ്യമാകെ ജനരോഷം ആളിക്കത്തുകയാണ്.

അമ്രി അപകടകാരിയാണെന്നു സൂചനകള്‍ ലഭിച്ചിട്ടും അയാളെ തടയാന്‍ കഴിയാഞ്ഞതിനെയും ആക്രമണം നടന്ന ഉടന്‍ പ്രതി പാക്കിസ്ഥാന്‍കാരനാണെന്നു സംശയിച്ചു സമയം പാഴാക്കിയതിനെയും ജനങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്.ഇതേത്തുടര്‍ന്ന് അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കുകയും അമ്രിയെ കണ്ടെത്താനുള്ള വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം യൂറോ (ഏകദേശം 69 ലക്ഷം രൂപ) പ്രതിഫലമായി പ്രഖ്യാപിക്കുകയും ചെയ്തു.ഇതിനിടെ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കണമെന്ന ആവശ്യം രാജ്യമെങ്ങും ഉയര്‍ന്നിട്ടുണ്ട്.തിങ്കളാഴ്ച രാത്രിയാണു തട്ടിയെടുത്ത ട്രക്കുമായി അക്രമി ബര്‍ലിനിലെ ക്രിസ്മസ് ചന്തയിലേക്കു പാഞ്ഞുകയറിയത്.ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ചികിത്സയില്‍ കഴിയുന്ന 24 പേരില്‍ 14 പേര്‍ക്കു ഗുരുതര പരുക്കുണ്ട്.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. ബര്‍ലിന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെങ്ങും സുരക്ഷ ശക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (7 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (10 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (11 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (12 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (12 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (12 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (12 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (12 hours ago)

IRAN നോവായി കൊച്ചുമകൾ  (13 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (14 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (14 hours ago)

Malayali Vartha Recommends