സിറിയയിലേക്കു പോയ റഷ്യന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരണം; വിമാന അവശിഷ്ടങ്ങള്‍ കരിങ്കടലില്‍

നൂറോളം പേരുമായി സിറിയയിലേക്കു പോയ റഷ്യന്‍ വിമാനം തകര്‍ന്നതായി സ്ഥിരീകരണം. വിമാനം തകര്‍ന്ന കാര്യം റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കരിങ്കടലില്‍ കണ്ടെത്തി. 50 മുതല്‍ 70 മീറ്റര്‍ വരെ ആഴത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്, സോചിയയില്‍ നിന്നു പറന്നുയര്‍ന്ന ഉടന്‍ വിമാനവുമായുള്ള റഡാര്‍ ബന്ധങ്ങള്‍ വിചേദിക്കപ്പെടുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരും റഷ്യന്‍ സംഗീതബ്രാന്‍ഡ് സംഘവുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
സോചിയില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് വിമാനം കാണാതായത്. ടിയു 154 എന്ന വിമാനമാണ് കാണാതായിരിക്കുന്നത്. സിറിയയിലെ ലതാകിയ പ്രവിശ്യയിലേക്കാണ് വിമാനം യാത്ര തിരിച്ചത്. പ്രാദേശിക സമയം 5.20 ന് പറന്നുയര്‍ന്ന വിമാനം 20 മിനിട്ടിന് ശേഷം കാണാതാവുകയായിരുന്നു.
https://www.facebook.com/Malayalivartha






















