ക്രിസ്മസിനു പകരം മുത്തശ്ശിയുടെ ഓര്‍മ്മദിനം ഉത്തരകൊറിയയില്‍ ആചരിച്ചു കൊള്ളാന്‍ കിം ജോംഗ് ഉന്നിന്റെ ആജ്ഞ

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയതായി റിപ്പോര്‍ട്ട്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പകരം കിം ജോംഗ് ഉന്നിന്റെ മരിച്ചുപോയ മുത്തശ്ശിയുടെ ഓര്‍മ്മദിനമായി ആചരിക്കാനാണ് ആജ്ഞ പുറപ്പെടുവിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1919ല്‍ ക്രിസ്മസ് നാളിലാണ് അദ്ദേഹത്തിന്റെ മുത്തശ്ശി ജനിച്ചത്.
ഉത്തരകൊറിയയുലെ മുന്‍ ഏകാധിപതിയാ കിം സംഗ് രണ്ടാമന്റെ ഭാര്യയായിരുന്ന ഇവര്‍ വിപ്ലവത്തിന്റെ വിശുദ്ധമാതാവ് എന്നാണ് അറിയപ്പെട്ടിരുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ 25ന് നോര്‍ത്ത് കൊറിയന്‍ ജനത ഇവരുടെ ശവകുടീരം സന്ദര്‍ശിക്കാറുണ്ട്.
1949ലാണ് ഇവര്‍ മരണപ്പെട്ടത്. നേരത്തേ ഉത്തരകൊറിയയില്‍ ക്രിസ്മസ് ട്രീകള്‍ നിരോധിച്ചിരുന്നു. അതിര്‍ത്തിയില്‍ ക്രിസ്മസ് ട്രീ സ്ഥാപിക്കുമെന്ന് പറഞ്ഞ ദക്ഷിണകൊറിയക്കെതിരെ അന്ന് കിം യുദ്ധവും പ്രഖ്യാപിച്ചു.
1950ല്‍ തന്നെ ക്രിസ്ത്യന്‍ വിശ്വാസികളുടെ ആഘോഷങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ക്രിസ്മസ് ട്രീകള്‍ ഒരുക്കുന്നത് അടക്കമുള്ള ആഘോഷങ്ങള്‍ക്ക് അന്നേ നിരോധനം ഉണ്ടായിരുന്നെങ്കിലും കടകളിലും മറ്റും അലങ്കരിക്കാറുണ്ടായിരുന്നു. ആഘോഷങ്ങള്‍ നടത്തിയതിന്റെ പേരില്‍ നേരത്തേ നിരവധി ക്രിസ്ത്യന്‍ വിശ്വാസികളെ ഉത്തരകൊറിയയില്‍ തടവിലാക്കിയിട്ടുണ്ട്.
ഉത്തരകൊറിയയിലെ 70,000ത്തോളം വരുന്ന ക്രിസ്ത്യന്‍ വിശ്വാസികളെ ബാധിക്കുന്നതാണ് കിം പ്രഖ്യാപിച്ച പുതിയ നിയമം. കമ്മ്യൂണിസ്റ്റ് രാജ്യമാണെങ്കിലും കുടുംബാധിപത്യത്തിലുള്ള രാജ്യമാണ് ഉത്തരകൊറിയ. ഇപ്പോഴത്തെ ഏകാധിപതി കിം ജോംഗ് ഉല്‍ തന്റെ മുന്‍ഗാമികളേക്കാള്‍ ക്രൂരനാണെന്ന് അദ്ദേഹം പ്രാബല്യത്തില്‍ കൊണ്ടുവരുന്ന വിചിത്ര നിയമങ്ങള്‍ തന്നെ തെളിവാണ്.
https://www.facebook.com/Malayalivartha






















