കുഞ്ഞിനെ ബാത്ത്‌റൂമിലെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചു, അമ്മ കുഞ്ഞിനോടു ചെയ്തത്

പ്രസവിച്ച് നാല് മണിക്കൂറിനുള്ളിലാണ് കുഞ്ഞിനെ ബാത്ത്‌റൂമിലെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞത്. ലൂസിയാനയിലെ വാള്‍മാര്‍ട്ട് ഷോപ്പില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. നവജാത ശിശുവിനെ വാള്‍മാര്‍ട്ടിലെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയായ ക്യാന്‍ഡ്രിയ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവം നടന്ന് കുറച്ചു സമയത്തിനുള്ളില്‍ ത്തന്നെ മുപ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തമായ രക്തസ്രാവമനുഭവപ്പെട്ട ക്യാന്‍ഡ്രിയ തന്റെ ആര്‍ത്തവചക്രത്തില്‍ വ്യത്യാസമുള്ളതായി വാള്‍മാര്‍ട്ട് ജീവനക്കാരോട് യുവതി പറഞ്ഞതായി ജീവനക്കാര്‍ വ്യക്തമാക്കുന്നു.
ബാത്ത് റൂമില്‍ വച്ച് ജന്മം നല്‍കിയ കുഞ്ഞിനെ പേപ്പറില്‍ പൊതിഞ്ഞ് കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച യുവതി വാള്‍മാര്‍ട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. കണ്ടെത്തുമ്പോള്‍ കുഞ്ഞിന് ശ്വാസംമുണ്ടായിരുന്നില്ലെങ്കിലും കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പ്രസവത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്ര്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയ ആശുപത്രി വിട്ടതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലാണ് കേസ്.
https://www.facebook.com/Malayalivartha






















