വനിതാ സഹപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ നാവിക സേനാംഗങ്ങള്‍ക്കെതിരെ കേസ്

ചിലിയന്‍ നാവികസേനയിലെ സ്ത്രീ സഹപ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ സേനാംഗങ്ങള്‍ക്കെതിരെ കേസ്. വനിതാ അംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് കേസ്. തങ്ങളുടെ ഒരു അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയവഴി പ്രചരിക്കുന്നത് ഒരു വനിതാ സേനാംഗത്തിന്റെ ശ്രദ്ധയിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കപ്പലിലെ സ്ത്രീകളുടെ വിശ്രമ കേന്ദ്രത്തിലെ ദൃശ്യങ്ങളാണ് പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ പകര്‍ത്തിയത്.
ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരായ നടപിടി മാതൃകാപരമായിരിക്കുമെന്നും ചിലി പ്രതിരോധമന്ത്രി ജോസ് അന്റോണിയോ ഗോംസ് പറഞ്ഞു. സംഭവം നടന്നതാണെങ്കില്‍ അംഗീകരിക്കാനാകില്ലെന്ന് ചിലിയന്‍ പ്രസിഡന്റ് മിഷേല്‍ ബാഷ്‌ലെറ്റും പറഞ്ഞു.
https://www.facebook.com/Malayalivartha
























