Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബലാത്സംഗം 'കോഴ്‌സാക്കി' ബോക്കോ ഹറാം തീവ്രവാദികള്‍; പഠിപ്പിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ

31 DECEMBER 2016 11:01 AM IST
മലയാളി വാര്‍ത്ത

കൗമാരക്കാരെ ആകര്‍ഷിക്കുന്നതിനായി ബോക്കോഹറാം തീവ്രവാദികള്‍ പുതിയ വഴി കണ്ടെത്തിയിരിക്കുന്നു. ബലാത്സംഗം ചെയ്യുന്നത് എങ്ങനെയെന്ന് പഠിപ്പിക്കലാണ് പുതിയ മാര്‍ഗം. അതും പതിമൂന്ന് വയസുവരെയുള്ള കുട്ടികളെ. അടിമകളാക്കി കൊണ്ടുവരുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് ഒരു രസമാണെന്നാണ് കുട്ടികള്‍ക്ക് മുതിര്‍ന്ന തീവ്രവാദികള്‍ പറഞ്ഞു കൊടുക്കുന്നത്.

അടിമകളാക്കി കൊണ്ടുവരുന്ന സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുമ്പോള്‍ അവസാനം വിജയിക്കുകയാണെന്നും ഇവര്‍ പഠിപ്പിക്കുന്നു. രണ്ട് ദിവസം നീണ്ട ക്ലാസിലാണ് ഇതൊക്കെ പഠിപ്പിച്ചത്. ഇങ്ങനെ മാനഭംഗപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ തങ്ങളെ കീഴക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പഠിപ്പിക്കുന്നു.

നൈജീരിയന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്ന് അംഗബലം കുറഞ്ഞതോടെയാണ് ബോക്കോ ഹറാം തീവ്രവാദികള്‍ യുവാക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പുതിയ വഴിയുമായി എത്തിയിരിക്കുന്നത്. ഐസിസുമായി സഖ്യമുണ്ടാക്കുമെന്ന് പ്രതിജ്ഞ എടുത്തിരിക്കുന്ന ബോക്കോഹറാം ഐസിസിന്റെ വഴിയിലേക്ക് കടക്കുന്നതായാണ് സൂചനകള്‍.

കുട്ടികളെ തട്ടിക്കൊണ്ട് പോയാണ് ബോക്കോഹറാം എണ്ണം വര്‍ധിപ്പിക്കുന്നത്. ഇത്തരത്തില്‍ തട്ടിക്കൊണ്ട് പോയ അഹ്മദ് എന്ന 15കാരന്‍ പഠിപ്പിച്ച കാര്യങ്ങളെ കുറിച്ച് തുറന്നു പറയുന്നുണ്ട്. സ്ത്രീകളെ തുടര്‍ച്ചയായി ആക്രമിക്കണമെന്നും അവരെ അടിമകളാക്കണമെന്നുമാണ് പഠിപ്പിക്കുന്നത്. ലൈംഗികമായി സ്ത്രീകളെ എങ്ങനെ കീഴടക്കണമെന്നും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ കീഴടക്കാന്‍ അവസരം നല്‍കരുതെന്നും പഠിപ്പിക്കുന്നു. ഇങ്ങനെ ബലാത്സംഗം ചെയ്യുമ്പോള്‍ സ്ത്രീകള്‍ നിലവിളിക്കുമെന്നും സഹായത്തിനായി അഭ്യര്‍ഥിക്കുമെന്നും പറയുന്നു. എന്നാല്‍ അവര്‍ സഹകരിച്ചില്ലെങ്കില്‍ മര്‍ദിച്ച് അവശരാക്കണമെന്നും തോക്കു കാട്ടി ഭീഷണിപ്പെടുത്തണമെന്നും പറയുന്നുണ്ട്. വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ വളരെ രസം തോന്നുമെന്നും പഠിപ്പിക്കുന്നു.

ബോക്കോഹറാം തീവ്രവാദികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഇത്തരത്തിലെ പീഡനങ്ങളെ കുറിച്ച് തുറന്ന് പറയുന്നുണ്ട്. തന്നെക്കാള്‍ പ്രായമുള്ള ആണ്‍കുട്ടി വളരെ നിസാരമായി തന്നെ മാനഭംഗപ്പെടുത്തിയെന്ന് പെണ്‍കുട്ടി പറയുന്നു. തോക്ക് കൈവശമുണ്ടായിരുന്നതിനാല്‍ അവനെ എതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു.

സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിന് പുറമെ ഇവരെ മറയാക്കിയാണ് ബോക്കോ ഹറാം ആക്രമണം നടത്തുന്നതെന്നും സൈന്യം വ്യക്തമാക്കുന്നു. സ്ത്രീകളെ മറയാക്കുന്നതിനാല്‍ ഇവരെ തിരിച്ച് ആക്രമിക്കാന്‍ സൈന്യത്തിനും കഴിയുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 2014ല്‍ 200 പെണ്‍കുട്ടികളെയാണ് ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. ഇവരില്‍ 21 പേരെ വിട്ടയച്ചിരുന്നു. ഇവരെ വീണ്ടെടുക്കാന്‍ കഴിയാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (13 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (50 minutes ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (2 hours ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (3 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്  (3 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (12 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (12 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (12 hours ago)

Malayali Vartha Recommends