കാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ഗ്രീക്ക് അംബാസിഡറെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകന്‍

ബ്രസീലിലെ ഗ്രീക്ക് അംബാസിഡര്‍ കിരിയകോസ് അമിറിഡീസിനെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകന്‍. ഭാര്യ ഫ്രാന്‍ങ്കോയിസ് അമിറിഡീസിന്റെ നിര്‍ദേശപ്രകാരം സെര്‍ജിയോ ഗോമസ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് അമിറിഡീസിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണസംഘം അറിയിച്ചു.
സംഭവത്തില്‍ ഫ്രാന്‍ങ്കോയിസ് അമിറിഡീസ്, സെര്‍ജിയോ ഗോമസ് ഇയാളുടെ ബന്ധു എഡ്യൂറോ മേലോ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ബ്രസീലിലെ ഗ്രീക്ക് അംബാസിഡര്‍ കിരിയകോസ് അമിറിഡീസിനെ വെള്ളിയാഴ്ച കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്ന കോപ്പകബാന ബീച്ചിലെക്കു പോകവെയാണ് അദ്ദേഹത്തെ കാണാതായത്. റിയോയിലെ ഒരു ഫ്‌ളൈഓവറിനു താഴെയാണ് ഇദ്ദേഹത്തിന്റെ കാര്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























