Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...

മുസ്‌ളിം രാഷ്ട്രങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകമാകെ വന്‍ പ്രതിഷേധം

30 JANUARY 2017 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

മുസ്‌ളിം രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകവ്യാപക പ്രതിഷേധം. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിനുമുന്നില്‍ നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി ഒത്തുചേര്‍ന്നത്. വിവിധ രാഷ്ട്രത്തലവന്മാരും പ്രതിഷേധം അറിയിച്ചു. അതിനിടെ, വിസ കൈവശമുള്ള ഇറാഖി പൗരന്മാരെ അമേരിക്കയില്‍ തങ്ങാന്‍ അനുവദിക്കണമെന്ന ഫെഡറല്‍ കോടതി ജഡ്ജിയുടെ ഉത്തരവ് ട്രംപിന് തിരിച്ചടിയായി.

ജെഎഫ്‌കെ വിമാനത്താവളത്തില്‍ 11 ഇറാഖി പൌരന്മാരെ കസ്റ്റഡിയിലെടുത്ത് തടഞ്ഞുവച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഇറാഖില്‍നിന്ന് എത്തിയവരെ പ്രസിഡന്റിന്റെ ഉത്തരവനുസരിച്ച് അമേരിക്കയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് വിമാനത്താവള അധികൃതര്‍ നിലപാടെടുത്തു. തുടര്‍ന്ന് പ്രതിഷേധം കനക്കുന്നതിനിടെ, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഫെഡറല്‍ കോടതിയില്‍ ഹര്‍ജിയുമായെത്തി. ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

നിയമാനുസൃത വിസയുള്ള ഇറാഖി പൌരന്മാര്‍ക്ക് അമേരിക്കയില്‍ തങ്ങാന്‍ സാഹചര്യമൊരുക്കണമെന്ന് കോടതി ഉത്തരവിട്ടു. അമേരിക്കയില്‍ ഇറങ്ങുന്നത് സംബന്ധിച്ച് ആശങ്കയിലായ നൂറുകണക്കിന് വിദേശികള്‍ക്ക് ഇതോടെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് പുറത്തുകടക്കാനായി. സിറിയ, ഇറാഖ്, ഇറാന്‍, സിറിയ, ലിബിയ, സൊമാലിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരെ വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞദിവസം ട്രംപ് ഒപ്പിട്ടതോടെ അമേരിക്കയുടെ എല്ലാ വിമാനത്താവളങ്ങളിലും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

കുടിയേറ്റ വിലക്കിനെതിരെ മനുഷ്യാവകാശപ്രവര്‍ത്തകരും രംഗത്തെത്തി. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ഉത്തരവിനെതിരെ രംഗത്തെത്തിയത്. ഭരണഘടനാപരമായി നിലനില്‍ക്കാത്ത ഉത്തരവെന്ന് ചൂണ്ടിക്കാട്ടി സംഘടനകള്‍ ഹര്‍ജി ഫയല്‍ ചെയ്തു. വ്യാപാരനേട്ടങ്ങള്‍ കാര്യമായി ഉണ്ടാകില്ലെന്ന് ട്രംപ് ഉറച്ചുവിശ്വസിക്കുന്ന രാജ്യങ്ങളെയാണ് വിലക്കിയത്. സമ്പന്ന മുസ്‌ളിം രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താത്തത് ഇതിന് തെളിവാണെന്നും ആക്ഷേപമുണ്ട്.

ട്രംപിന്റെ കുടിയേറ്റനയത്തെ വിമര്‍ശിച്ച് യൂറോപ്പില്‍നിന്നടക്കമുള്ള രാഷ്ട്രത്തലവന്മാരുള്‍പ്പെടെ അന്താരാഷ്ട്ര നേതാക്കളും രംഗത്തെത്തി. കുടിയേറ്റ വിലക്കിനെ അംഗീകരിക്കാനാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞു. നയം ബ്രിട്ടീഷ് പൌരന്മാരെ ബാധിക്കുന്നതരത്തിലേക്ക് മാറിയാല്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു. ട്രംപിന്റെ നയം അതീവദുഃഖകരമാണെന്ന് ഇന്തോനേഷ്യന്‍ വിദേശമന്ത്രി റെറ്റിനോ മര്‍സൌദി പറഞ്ഞു.
ന്യായീകരിക്കാനാകുന്ന നടപടിയല്ല ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കുടിയേറ്റ വിലക്ക് ജര്‍മന്‍ പൌരന്മാരെ എങ്ങനെ ബാധിക്കുമെന്ന കാര്യം വിശദമായി പരിശോധിക്കുമെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു. അതേസമയം, അമേരിക്കയിലേക്ക് തങ്ങളുടെ പൌരന്മാരെ കയറ്റാത്ത സാഹചര്യമുണ്ടായാല്‍ അമേരിക്കന്‍ പൌരന്മാരെയും തടയുമെന്ന് ഇറാന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (15 minutes ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (22 minutes ago)

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ  (33 minutes ago)

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (55 minutes ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (8 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (8 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (8 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (9 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (9 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (9 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (9 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (9 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (9 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (10 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (11 hours ago)

Malayali Vartha Recommends