ഓസ്ട്രിയയും ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തി

കോടതി, സ്‌കൂള്‍ തുടങ്ങിയ പൊതുവായ സ്ഥലങ്ങളില്‍ മുഖാവരണ നിരോധനം കൊണ്ട് വരാന്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്തിന്റെ പുരോഗമനപരമായ നിലപാട് പിന്തുടരാന്‍ സന്നദ്ധതയില്ലാത്തവര്‍ക്ക് രാജ്യം വിട്ടു പോകാമെന്നും കൂട്ടുമുന്നണി സര്‍ക്കാര്‍ ഇറക്കിയ കുറിപ്പ് പറയുന്നു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിലയിരുത്തല്‍. തുറന്ന സംവാദങ്ങള്‍ നടക്കുന്ന ഒരു തുറന്ന സമൂഹത്തിലാണ് നമ്മള്‍ വിശ്വസിക്കുന്നത്. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ഈ കാഴ്ച്ചപ്പാടിന് വിരുദ്ധമാണ്. അത് കൊണ്ട് തന്നെ നിരോധിക്കേണ്ടതായുണ്ട്.
കൂട്ടുമുന്നണിസര്‍ക്കാര്‍ പുറത്തു വിട്ട 35 പേജുകളുള്ള റിപ്പോര്‍ട്ട് പറയുന്നു. ശരീരം മുഴുവന്‍ മറയ്ക്കുന്ന ആവരണം കൊണ്ട് റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നത് മുസ്ലിം സ്ത്രീ വേഷങ്ങളായ ബുര്‍ഖയും നിഖാബുമാണ്.
പോലീസ് ഓഫീസര്‍മാര്‍, ജഡ്ജിമാര്‍, സര്‍ക്കാര്‍ അഭിഭാഷകര്‍ എന്നിവരെ തലമറയ്ക്കുന്ന മത വേഷങ്ങള്‍ ധരിക്കുന്നതും വിലക്കുന്നുണ്ട്. രാജ്യത്ത് ഫ്രീഡം പാര്‍ട്ടി മുന്നേറ്റമുണ്ടാക്കുന്നുണ്ടെന്ന പുതിയ അഭിപ്രായ സര്‍വ്വേകളാണ് കൂട്ടു സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്.
ബുര്‍ഖയും നിഖാബും നിരോധിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യം ഫ്രാന്‍സാണ്. പിന്നീട് ബെല്‍ജിയവും നിരോധിച്ചു. കഴിഞ്ഞ ഡിസംബറില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കലും ഇത്തരമൊരാരാവശ്യവുമായി രംഗത്തുവന്നിരുന്നു
https://www.facebook.com/Malayalivartha

























