ബ്രിട്ടനില്‍ രണ്ടര ലക്ഷത്തോളം പൊതുമേഖല ജീവനക്കാരുടെ ജോലി റോബോട്ടുകള്‍ നഷ്ടപെടുത്തും

ലോകത്ത് റോബോട്ടിക് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ബ്രട്ടനില്‍ 15 വര്‍ഷത്തിനുളളില്‍ രണ്ടര ലക്ഷം പൊതുമേഖല ജീവനക്കാരുടെ ജോലി നഷ്ടപെടുമെന്ന് പഠനം. 2030ഓടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജോലികള്‍ വരെ റോബോട്ടുകള്‍ ചെയ്യുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പൊതുസേവന വിദഗ്ധരുടെ സംഘമായ 'റിഫോ'മാണ് തൊഴില്‍ നഷ്ടം സംബന്ധിച്ച് പഠനം നടത്തിയത്.
ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെങ്കിലും റോബോട്ടുകള്‍ തൊഴില്‍ രംഗത്ത് വരുന്നത് സാമ്പത്തികമായി നേട്ടമാണെന്ന് പഠനം 'റിഫോം' വിലയിരുത്തുന്നു. 90 ശതമാനം ജോലികളും യന്ത്രങ്ങള്‍ ചെയ്യുന്നതോടെ ഒരു വര്‍ഷം 400 കോടി പൗണ്ട് നേട്ടമുണ്ടാക്കാന്‍ സാധിക്കും. കൂടാതെ ആരോഗ്യ മേഖലയിലെ റോബോട്ടുകള്‍ക്ക് രോഗികള്‍ക്ക് മെച്ചപ്പെട്ട പരിചരണം നല്‍കാനാകും.
സാങ്കേതികവിദ്യയിലെ പെട്ടെന്നുള്ള കുതിപ്പ് വിവാദം സൃഷ്ടിക്കാന്‍ സാധ്യതയുളളതിനാല്‍ അളുകളുടെ ജോലി നഷ്ടപ്പെടുന്നത് ബുദ്ധിപൂര്‍വ്വം പരിഹരിക്കണം. ജപ്പാനില്‍ ഇതിനകം തന്നെ റോബോട്ടുകള്‍ ജോലി ചെയ്യുന്ന ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയത്തെുന്ന ആളുകള്‍ക്ക് മെച്ചപ്പെട്ട സേവനം ഇവ നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തം, കൊള്ള എന്നിവയുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടത്തെുന്നതിന് നേരത്തെതന്നെ ബ്രിട്ടീഷ് പോലീസ് 'കൃത്രിമബുദ്ധി വിവരങ്ങള്‍' ഉപയോഗിച്ചു വരുന്നുണ്ട്.
https://www.facebook.com/Malayalivartha


























