രാത്രിക്കാലങ്ങളിലെ സല്ലാപം സൂക്ഷിക്കുക...നിങ്ങളെ ഭ്രാന്തന്മാരാക്കും...

ഇപ്പോള്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത വീടുകള്‍ ഇല്ല. രാത്രിയില്‍ ഉറങ്ങാതെ ഇരുന്ന് ഇന്റര്‍നെറ്റ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ കുറവൊന്നുമല്ലായെന്നാണ് പഠന റിപ്പോര്‍ട്ട്. ചില വീഡിയോസ്, ടെക്സ്റ്റ് മെസേജുകള്‍, പുലര്‍ച്ച വരെയുള്ള ഫോണ്‍ വിളി കൗമാരക്കാര്‍ ഏറെ ഇഷ്ടപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ വരുത്തി വയ്ക്കാന്‍ പോകുന്നത് എന്തായിരിക്കുമെന്ന് ചിന്തിക്കാറുണ്ടോ? എന്നാല്‍ ഓസ്‌ട്രേലിയന്‍ ഗവേഷകരായ മുര്‍ഡോകും ഗ്രിഫ്ത്തും നടത്തിയ പഠനങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
രാത്രിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കൗമാരക്കാര്‍ക്കിടയില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ ഒരു കണക്കെടുക്കുന്നത് ആദ്യമായാണ്.
https://www.facebook.com/Malayalivartha























