ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാനായി സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇന്നലെ ക്യാപ്റ്റൻ സ്മിത്തിനെ ഫോണിൽ വിളിച്ച നെതന്യാഹു അദ്ദേഹത്തെ ഇസ്രയേലിന്റെയും ഇന്ത്യയുടെയും ലോകത്തിന്റെ തന്നെയും യഥാർഥ ഹീറോ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. വീരോചിതമായ രക്ഷാപ്രവർത്തനത്തെ ആദരിച്ചുകൊണ്ട്, അടുത്ത ഇസ്രയേൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാനും അവിടെ പവിത്രമായ ജ്വാല തെളിയിക്കാനും ക്യാപ്റ്റൻ സ്മിത്തിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
നെതന്യാഹുമായി സംസാരിച്ച സ്മിത് മച്ചാർ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന നിമിഷങ്ങൾ അദ്ദേഹവുമായി പങ്കുവയ്ക്കുകയും ചെയ്തു. മറ്റൊരു സെപ്റ്റംബർ 11 ദുരന്തമാണ് ക്യാപ്റ്റൻ സ്മിത്തിന്റെ അസാധാരണമായ ധീരതയിലൂടെ ഒഴിവായതെന്നു നെതന്യാഹു . അതിസാഹസികമായ സാഹചര്യത്തിലും തികഞ്ഞ ആത്മസംയമനം പാലിച്ച സ്മിത്തിന്റെ ധീരതയിൽ താൻ അദ്ഭുതപ്പെട്ടെന്ന് നെതന്യാഹു കൂട്ടിച്ചേർക്കുകയും ചെയ്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്മിത് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും നെതന്യാഹുവും ഭാര്യയും ആശംസിച്ചു. കഴിഞ്ഞ ദിവസം ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാനും ആശുപത്രിയിലെത്തി സ്മിത്തിനെ സന്ദർശിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























