Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടീച്ചറെ വിവാഹം കഴിച്ച വിദ്യാര്‍ത്ഥി; 12 കൊല്ലത്തിനിപ്പുറം നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്..

31 MAY 2017 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

പന്ത്രണ്ട് വര്‍ഷത്തോളം ഒന്നിച്ച് ജീവിച്ച്, വിവാഹ ബന്ധം വേര്‍പെടുത്തുന്നു എന്നത് അമേരിക്കയില്‍ വലിയ കാര്യമല്ല. പക്ഷെ മേരി കേ ലെറ്റോര്‍ണിയും വിലി ഫൗലാവുവും ബന്ധം വേര്‍പ്പെടുത്തുന്നു എന്നത് അമേരിക്കന്‍ മാധ്യമങ്ങളില്‍ വലിയ സംഭവം തന്നെയായിരുന്നു. അമേരിക്കയിലെ ഏറ്റവും വിചിത്രവും സംഭവബഹുലമുമായ ദാമ്പത്യമാണ് ഇവരുടെത്. 55 വയസുകാരിയാണ് മേരി കേ ലെറ്റോര്‍ണി, വിലിക്ക് വയസ് 33 ഇരുവര്‍ക്കും 2 കുട്ടികളുണ്ട്. വാഷിംഗ്ടണിലെ ഇസാക്വയിലെ കോടതിയിലാണ് ഇവരുടെ ഡൈവോസ് കേസ് നടക്കുന്നത്.

സംഭവത്തിന്റെ തീവ്രത അറിയണമെങ്കില്‍ ഇത്തിരി പിന്നോട്ട് പോകണം സ്‌കൂള്‍ അദ്ധ്യാപികയായിരിക്കെയാണ് ഇരുപതിലധികം വയസ്സ് പ്രായം കുറഞ്ഞ ആറാം ക്‌ളാസ്സ് വിദ്യാര്‍ത്ഥിയില്‍ നിന്നും രണ്ടു തവണ മേരി ഗര്‍ഭം ധരിക്കുന്നത്. അതിന് പിന്നാലെ ബലാത്സംഗത്തിന് ജയിലിലാകുകയും അതിന് ശേഷം തിരികെ വന്ന് അതേ വിദ്യാര്‍ത്ഥിയുമായി വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ലെറ്റേര്‍ണിയുടെയും ഫൗലാവുവിന്റെയും സംഭവബഹുലവും വിസ്മയിപ്പിക്കുന്നതുമായ ഒരു വിചിത്ര ബന്ധമാണ് ഇപ്പോള്‍ അവസാനിക്കുന്നത്.

സ്‌കൂളില്‍ ആറാം ഗ്രേഡില്‍ പഠിക്കുന്ന 12 വയസ്സുള്ളപ്പോഴാണ് ഫൗലാവുവിന് 22 വയസ്സ് മൂപ്പുള്ള അയാളുടെ അദ്ധ്യാപികയും നാലു കുട്ടികളുടെ അമ്മയുമായ മേരി കേ ലെറ്റേര്‍ണിയുവിനോട് അനുരാഗം തോന്നുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ നിന്നും മേരി കേ ആദ്യ പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുമ്പോള്‍ ഫൗലാവുവിന് പ്രായം വെറും 13 വയസ്സ് ആയിരുന്നു. മകനാകാന്‍ മാത്രം പ്രായമുള്ള ഫൗലാവുവിവിന്റെ ലൈംഗികാകര്‍ഷണത്തില്‍ ലെറ്റോര്‍ണിയും വീണുപോയി. ഫൗലാവുവിനെ ലൈംഗികമായി ഉപയോഗിച്ചതിന്റെ പേരില്‍ ലെറ്റോര്‍ണിയെ ബാല ബലാത്സംഗത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസം തടവ്. എന്നാല്‍ മൂന്ന് മാസമേ കിടക്കേണ്ടി വന്നൂള്ളൂ. 1997 ല്‍ ജാമ്യം നേടിയാണ് ആദ്യ കുട്ടി ഔഡ്രേയെ ലെറ്റേര്‍ണി പ്രസവിച്ചത്. പിന്നാലെ പയ്യനായ വിലി ഫൗലാവുവുമായി ഇനി ഒരു ബന്ധവും പാടില്ലെന്ന നിബന്ധനയില്‍ വിട്ടയച്ചു. 

പക്ഷേ ഒരു ബെല്ലും ബ്രേക്കുമില്ലാത്ത ബന്ധം വീണ്ടും മുന്നോട്ട് പോയി. തൊട്ടടുത്ത ആഴ്ചയില്‍ തന്നെ ഒരു കാറില്‍ നിന്നും ഇരുവരെയും പിടികൂടി. ഫലം ലെറ്റേര്‍ണിക്ക് ഏഴ് വര്‍ഷം തടവുശിക്ഷ. രണ്ടാമത്തെ പെണ്‍കുട്ടി ജോര്‍ജിയയെ ലെറ്റോര്‍ണി പ്രസവിച്ചത് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിലായിരുന്നു. സുന്ദരനും ധനികനുമായ ഭര്‍ത്താവിനെയും രണ്ടു ആണ്‍മക്കളെയും രണ്ടു പെണ്‍മക്കളെയും വിട്ടാണ് ലെറ്റേര്‍ണി കൗമാരക്കാരന്‍ കാമുകനുമായുള്ള രഹസ്യബന്ധത്തില്‍ ഏര്‍പ്പെട്ടത്. 

തുടക്കത്തില്‍ പ്രണയത്തിന് പ്രതിബന്ധങ്ങളുണ്ടായിരുന്നില്ല. ഒരു രാത്രിയില്‍ ആകസ്മികമായി തുടങ്ങിയ ബന്ധം സ്‌കൂള്‍ വര്‍ഷം കഴിഞ്ഞതോടെ തീവ്രമായി. ആദ്യമെല്ലാം ലെറ്റേര്‍ണി ആദ്യ ഭര്‍ത്താവില്‍ നിന്നും എല്ലാം ഒളിച്ചു വെച്ചെങ്കിലും ഒരിക്കല്‍ കൗമാരക്കാരന്റെ പ്രണയലേഖനം അദ്ദേഹം പിടിച്ചു. വിവരം പോലീസിനെ അറിയിച്ചതും ഭര്‍ത്താവായിരുന്നു. പോലീസ് ഫൗലാവുവിനെ ചോദ്യം ചെയ്തു. ലെറ്റേര്‍ണിയെ അറസ്റ്റിലായി. ഭാര്യ ജയിലിലേക്ക് പോകുമ്പോഴും ആദ്യ ഭര്‍ത്താവ് ലെറ്റേര്‍ണിയുടെ അരികില്‍ ഉണ്ടായിരുന്നു. 

ഇതോടെ ബന്ധം ലോകം അറിഞ്ഞു. ഫൗലാവുവിന്റെ രണ്ടാമത്തെ കുട്ടിയെ കൂടി ലെറ്റേര്‍ണി പ്രസവിച്ചതോടെ ഭര്‍ത്താവ് നാലു മക്കളുമായി ഭാര്യയെ ഉപേക്ഷിച്ച് അലാസ്‌ക്കയ്ക്ക് കുടിയേറി. മോഷണത്തിന് ജയിലിലായ പിതാവിന്റെയും നിരന്തരം വഴക്കടിച്ചിരുന്ന മാതാവിന്റെയും സ്നേഹം ഫൗലാവുവിന് കിട്ടിയിരുന്നത് ടീച്ചറില്‍ നിന്നായിരുന്നു. അതായിരുന്നു പ്രണയത്തിലേക്കും ശാരീരിക ബന്ധത്തിലേക്കും നീണ്ടത്. തടവില്‍ കിടക്കുന്ന കാലത്ത് ഫൗലാവുവിന് ലെറ്റോര്‍ണിയെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് നിരോധനം ഉണ്ടായിരുന്നു. പിന്നീട് 2005 ല്‍ ജയില്‍ മോചിതയായതോടെ ആയാളെ വിവാഹവും കഴിച്ചു. ഇപ്പോള്‍ ഫൗലാവു ഒരു വീട്ടിലെ ഗാര്‍ഡന്‍ സെന്ററില്‍ ജോലി ചെയ്യുമ്പോള്‍ നിയമസഹായിയായിട്ടാണ് ലെറ്റേര്‍ണി ജോലി ചെയ്യുന്നത്. 

ലൈംഗികാരോപണത്തില്‍ പെട്ടതോടെ ഇവരുടെ ടീച്ചര്‍ ജോലി നഷ്ടമായിരുന്നു. പത്താം വിവാഹ വാര്‍ഷികത്തില്‍ ഇരുവരും രണ്ടു വര്‍ഷം മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്താണ് ലോകത്തിന് മുന്നിലേക്ക് വന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും 12 -മത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. എന്നാല്‍ വിവാഹ മോചനത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (4 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (26 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (27 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (45 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (2 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

Malayali Vartha Recommends