കുട്ടികളെ ലക്ഷ്യമിട്ട് ഐഎസ്; യുഎന്‍

നഗരവാസികള്‍ പലായനം ചെയ്യുന്നതു തടയാന്‍ മൊസൂളില്‍ ഐഎസ് ഭീകരര്‍ കുട്ടികളെ ലക്ഷ്യമിടുന്നതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചവരുടെ കുട്ടികളെ കൊലപ്പെടുത്തിയതിനു തെളിവുകളുമുണ്ടെന്ന് യുനിസെഫിന്റെ ഇറാഖ് പ്രതിനിധി പീറ്റര്‍ ഹോക്കിന്‍സ് അറിയിച്ചു.
2014 നുശേഷം ഇറാഖ്-ഐഎസ് സംഘര്‍ഷത്തില്‍ 1075 കുട്ടികള്‍ കൊല്ലപ്പെട്ടു. 1130 പേര്‍ക്കു പരുക്കേറ്റു. കഴിഞ്ഞ ആറുമാസത്തിനിടെ കൊല്ലപ്പെട്ടത് 152 കുട്ടികളാണെന്നും യുനിസെഫ് വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha



























