ദുബായില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി എമിറേറ്റ്‌സ്

ദുബായ് എമിറേറ്റ്‌സില്‍ നിലവില്‍ ഉള്ളതിനേക്കാള്‍ യാത്രക്കാരുടെ തിരക്ക് വരും ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന് വിലയിരുത്തല്‍. ജൂണ്‍ 21 മുതല്‍ അവധിക്കാലം ആരംഭിച്ചതു കൊണ്ടാണ് ഈ തിരക്ക്. എമിറേറ്റ്‌സിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഒരു ലക്ഷത്തിആറായിരം യാത്രക്കാര്‍ ഈ കാലത്തു ടെര്‍മിനല്‍ 3 വഴി കടന്നു പോകുമെന്നാണു കണക്കുകള്‍.
അതുകൊണ്ട് യാത്ര ചെയ്യാന്‍ എത്തുന്നവര്‍ കുറഞ്ഞത് 3 മണിക്കൂര്‍ മുന്‍പെങ്കിലും എയര്‍പോര്‍ട്ടില്‍ എത്തണം. യാത്ര ചെയ്യുന്നതിന് 90 മിനിറ്റ് മുമ്പെങ്കിലും ചെക്ക് ഇന്‍ ചെയ്യണം. ഒരു മണിക്കൂര്‍ മുമ്പെങ്കിലും ചെക്ക് ഇന്‍ ചെയ്യാത്തവരെ ഒരു കാരണവശാലും യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























