ഹാംബര്‍ഗിലുണ്ടായ പ്രതിഷേധത്തില്‍ 197 പോലീസുകാര്‍ക്കു പരിക്കേറ്റു

ജര്‍മന്‍ നഗരമായ ഹാംബര്‍ഗിലുണ്ടായ പ്രതിഷേധത്തില്‍ 197 പോലീസുകാര്‍ക്കു പരിക്കേറ്റു. പ്രതിഷേധവുമായി ബന്ധപ്പെട്ടു വെള്ളിയാഴ്ചയും ആക്രമണങ്ങള്‍ ഉണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കി. ആയിരക്കണക്കിനു പ്രതിഷേധക്കാരാണ് നരകത്തിലേക്കു സ്വാഗതം എന്നെഴുതിയ ബാനറും പിടിച്ച് കറുത്ത മുഖംമൂടിയും ധരിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്.
പോലീസും പ്രതിഷേധക്കാരും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു. നഗരത്തില്‍ ക്രമസമാധാന പാലനത്തിനായി 19,000 പോലീസുകാരെയാണു നിയോഗിച്ചിട്ടുള്ളത്. ജര്‍മനി ഉച്ചകോടിക്ക് ആതിഥ്യമരുളുന്നതില്‍ പ്രദേശവാസികള്‍ക്കും കടുത്ത വിയോജിപ്പാണ് ഉള്ളത്.
https://www.facebook.com/Malayalivartha

























