പതിനാറുകാരനും എഴുപതു കാരിക്കും പ്രണയ വിവാഹം

ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഒരു ഇന്തോനേഷ്യന്‍ വിവാഹം. ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസം 16 കാരന്‍ വിവാഹം ചെയ്തത് മുത്തശ്ശിയാകാന്‍ പ്രായമുളള സ്ത്രീയെ. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പുറംലോകമറിഞ്ഞത്. ഇന്തോനേഷ്യയിലെ സുമാന്ത്രാ എന്ന ഗ്രാമത്തിലാണ് ഇത്തരത്തിലൊരു കൗതുക വിവാഹം. പതിനാറുകാരന്റെ 70 വയസ്സുളള വധുവിനെ കണ്ട് ഞട്ടിത്തരിച്ചുനില്‍ക്കുകയാണ് ജനങ്ങള്‍ ഇപ്പോഴും.
ഇന്തോനേഷ്യയില്‍ നിയമ പ്രകാരം വിവാഹംത്തിന് യുവതിക്ക് 16ഉം യുവാവിന് 19ഉം പ്രായം വേണം. എന്നാല്‍ യുവാവിന് വിവാഹപ്രായമായിട്ടില്ലാത്തതിനാല്‍ നിയമപ്രകാരം വിവാഹം അനുവദനീയമല്ല. പക്ഷേ ഇരുവരുടെയും ആത്മഹത്യ ഭീഷണി ഭയന്ന് ഗ്രാമ തലവന്മാര്‍ ഒദ്യോഗികമായല്ലാതെ വിവാഹത്തിന് അനുവാദം നല്‍കി.
70 വയസ്സുളള റോഹായയുടെ മൂന്നാം വിവാഹമാണ് ഇത്. മലേറിയ ബാധിച്ച യുവാവിനെ വേണ്ടത്ര ശ്രുശൂഷ നല്‍കിയതിലൂടെയാണ് ഇരുവരും വിവാഹം കഴിക്കാന്‍ താരുമാനിച്ചത്. പണമോ മറ്റ് കാരണങ്ങള്‍ കൊണ്ടോ അല്ല തന്നെ നല്ല പോലെ നോക്കുകയും സ്‌നേഹിക്കുകയും ചെയുന്നതു കൊണ്ടാണ് തന്നേക്കാള്‍ പ്രായമുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് 16 കാരന്‍ പറഞ്ഞു. ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം.
https://www.facebook.com/Malayalivartha

























