ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം: പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ചൈന

സിക്കിം അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ചൈനീസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി ചൈന. സ്വന്തം സുരക്ഷ ശ്രദ്ധിക്കണമെന്നും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി മുന്നറിപ്പ് നല്‍കി. കഴിഞ്ഞ ദിവസവും സമാനമായ സന്ദേശം ചൈനീസ് വിദേശകാര്യ മന്ത്രാലയം നല്‍കിയിരുന്നു.
ഒരു വര്‍ഷം രണ്ടു ലക്ഷത്തോളം ചൈനീസ് പൗരന്‍മാരാണ് ഇന്ത്യയില്‍ എത്തുന്നു എന്നാണ് കണക്ക്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിരവധി ചൈനീസ് കമ്പനികളും തൊഴിലാളികളുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം പൗരന്മാര്‍ക്കു മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.
മൂന്നാഴ്ചയായി ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക് ലാമില്‍ ഇന്ത്യ ചൈന സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. അതിര്‍ത്തി മേഖലയില്‍ റോഡ് നിര്‍മിച്ചും ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്‌നം കൂടുതല്‍ രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകള്‍ അവര്‍ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ദോക് ലാ മേഖലയില്‍ ഭൂട്ടാന്‍ അതിര്‍ത്തിയില്‍നിന്നു ചൈനീസ് സൈന്യം പിന്മാറണമെന്ന നിലപാടിലാണ് ഇന്ത്യ. എന്നാല്‍, അതിര്‍ത്തിയില്‍നിന്ന് ഇന്ത്യ സൈന്യത്തെ ഉടന്‍ പിന്‍വലിച്ചു സമാധാനം കൊണ്ടുവരണമെന്നാണ് ചൈനീസ് നിലപാട്. സംഘര്‍ഷം തുടര്‍ന്നാല്‍ സൈനികമാര്‍ഗം തേടേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം ചൈന ഭീഷണി മുഴക്കിയിരുന്നു.
https://www.facebook.com/Malayalivartha

























