ഈജിപ്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു, ഒന്‍പതു പേര്‍ക്ക് പരുക്ക്

ഈജിപ്തിലെ വടക്കന്‍ സിനായിലെ എല്‍സഫാ ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. പൊലീസ് വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഈജിപ്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ഐ.എസ് ഭീകരര്‍ ഈജിപ്തില്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 23 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.
സൈനിക ചെക്ക്‌പോസ്റ്റുകള്‍ക്ക് നേരെയാണ് വെള്ളിയാഴ്ച ഭീകരര്‍ ആക്രമണം നടത്തിയത്. ഇസ്മായ്‌ലിയ നഗരത്തിലുണ്ടായ വെടിവെപ്പില്‍ 14 ഭീകരരെ സൈന്യം കൊലപ്പെടുത്തിയെന്ന വിവരം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകമാണ് എല്‍സഫാ ജില്ലയില്‍ സ്‌ഫോടനമുണ്ടായത്.
https://www.facebook.com/Malayalivartha

























