ഒടുവില്‍ ഗര്‍ഭിണിയായ ആദ്യ പുരുഷനും അമ്മയായി

ലോകത്താദ്യമായി ഗര്‍ഭിണിയായ ആദ്യ പുരുഷന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ബ്രിട്ടണിലാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ഈ സംഭവം നടന്നത്. പെണ്ണായി പിറന്ന് മൂന്നു വര്‍ഷം മുമ്പു ലിംഗമാറ്റത്തിലൂടെ നിയമപരമായി ആണായി മാറിയ ഹെയ്ഡന്‍ ക്രോസ് എന്ന ഇരുപത്തിയൊന്നുകാരനാണ് സിസേറിയനിലൂടെ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ലിംഗമാറ്റത്തിന്റെ അവസാനഘട്ടങ്ങള്‍ തല്‍ക്കാലത്തേക്കു മാറ്റിവച്ച ഹെയ്ഡന്‍ ബീജദാതാവിനെ കണ്ടെത്തിയത് ഫെയ്‌സ്ബുക്കിലൂടെയാണ്. ജൂണ്‍ 16നു ഹെയ്ഡനു കുഞ്ഞുണ്ടായതായി കുടുംബം സ്ഥിരീകരിച്ചു. കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ അമ്മയുടെ സ്ഥാനത്താണ് ഹെയ്ഡന്റെ പേര് ചേര്‍ത്തിരിക്കുന്നത്. ബീജദാതാവിന്റെ പേര് വെളിപ്പെടുത്താത്തതിനാല്‍ പിതാവിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല.
കുഞ്ഞായതിനു ശേഷം സ്തനങ്ങളും ഗര്‍ഭപാത്രവും ഒഴിവാക്കി പൂര്‍ണ ലിംഗമാറ്റം നടത്തുമെന്നും ഹെയ്ഡന്‍ പറഞ്ഞു. ലിംഗമാറ്റത്തിനു മുമ്പ് തന്റെ അണ്ഡം ശീതീകരിച്ചു സൂക്ഷിക്കണമെന്ന് ഹെയ്ഡന്‍ എന്‍എച്ച്എസിനോട് ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. തുടര്‍ന്നാണ് ബീജദാതാവിന്റെ കണ്ടെത്തി ഗര്‍ഭധാരണം നടത്താന്‍ തീരുമാനിച്ചത്. ജൈവശാസ്ത്രപരമായി ഒരു കുഞ്ഞുണ്ടാകുക എന്നത് തന്നെ സംബന്ധിച്ച് അമൂല്യമാണെന്നു ഹെയ്ഡന്‍ പറഞ്ഞു. ഗ്ലോസ്റ്റര്‍ഷെയര്‍ റോയല്‍ ആശുപത്രിയിലാണ് ഹെയ്ഡന്‍ സിസേറിയന്‍ ശസ്ത്രക്രിയയ്ക്കു വിധേയനായത്.
https://www.facebook.com/Malayalivartha

























