Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

ആത്മസുഹൃത്തിനെയും പിരിഞ്ഞ് അവള്‍ സ്വര്‍ഗത്തിലേക്ക് യാത്രയായി

10 JULY 2017 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

അവളുടെ പുഞ്ചിരി ഇന്നും മായാതെ നില്‍ക്കുകയാണ്. കുഞ്ഞുപൂക്കളുടെ ഇടയില്‍ തുടുത്ത് നിന്ന അവളുടെ ആ മാലാഖചിരി അപ്പോഴും തെളിഞ്ഞ് നില്‍ക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്റെ 'വിവാഹദിനത്തില്‍' ആത്മസുഹൃത്തിന്റെ കൈപിടിച്ച് ഒരു രാജകുമാരിയെപ്പോലെ പടവുകളിറങ്ങി വന്ന അഞ്ചു വയസ്സുകാരിയെ ദൈവം സ്വര്‍ഗത്തിലേക്ക് വിളിച്ചിരുന്നു എന്നത് അവിടെ കൂടി നിന്നവര്‍ക്കും വിശ്വസിക്കാനാകാത്തതായിരുന്നു. സ്‌കോട്‌ലന്റിലെ ഫോറസ്സിലാണ് ലോകത്തെ മുഴുവന്‍ കരയിച്ച ആ സംഭവം നടന്നത്.

കാന്‍സറിന്റെ രൂപത്തില്‍ ന്യൂറോ ബ്ലാസ്‌റ്റോമ എന്ന മാരകമായ അസുഖം ആ കുഞ്ഞു മാലാഖയെ മരണത്തിലേക്ക് വലിച്ചപ്പോഴും ഏലി പാറ്റേഴ്‌സന്റെ ഏറ്റവും വലിയ ആഗ്രഹം തന്റെ ആത്മസുഹൃത്തായ ഹാരിസന്‍ ഗ്രയറിനെ വിവാഹം കഴിക്കുകയെന്നതായിരുന്നു. ഹാരിസന് ആറു വയസ്സു മാത്രം പ്രായം. ഏലിയുടെ അമ്മ ഗെയ്ല്‍ മുന്‍കൈയെടുത്ത് ആര്‍ഭാടമായി തന്നെ അവരുടെ വിവാഹച്ചടങ്ങുകള്‍ നടത്തി. ജൂണ്‍ 18 നായിരുന്നു അത്. എന്നാല്‍ ജൂലൈ ഒന്നിനു പുലര്‍ച്ചെ അവള്‍ മരണത്തിനു കീഴടങ്ങി.


ഏലിക്ക് രണ്ടു വയസ്സുള്ളപ്പോോഴാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. തന്റെ പൊന്നോമനയെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കാന്‍ ഗെയ്ല്‍ ആവുന്നതിനേക്കാള്‍ കൂടുതല്‍ ശ്രമിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടൊക്കെ പണം ശേഖരിച്ച് മികച്ച ചികിത്സ തന്നെ നല്‍കി. ഒട്ടേറെ കീമോതെറാപ്പികളും ശസ്ത്രക്രിയകളും കാരണം ഏലിയുടെ തലമുടിയെല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ അവസാന പ്രതീക്ഷയും കൈവിട്ടതോടെ ഏലിയുടെ ആഗ്രഹങ്ങള്‍ ഏതു വിധേനെയും സാധിച്ചു കൊടുക്കണമെന്നുള്ള ചിന്ത മാത്രമായിരുന്നു അമ്മ ഗെയ്‌ലിന്. മകളോടു ചോദിച്ച് അവളുടെ ആഗ്രഹങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ അതിനു വേണ്ടി അവര്‍ തയ്യാറാക്കി. അതില്‍ ഏറ്റവും ആദ്യത്തേത് ശൈശവം മുതല്‍ക്കു തന്നെ തന്റെ കൂടെയുള്ള ഹാരിസനെ വിഹാഹം കഴിക്കുക എന്നതായിരുന്നു. അതും ആ അമ്മ സാധിച്ചുകൊടുത്തു.


പ്രത്യേകം തയ്യാറാക്കിയ വിവാഹപന്തലില്‍ പിങ്ക്, വെള്ള നിറങ്ങളിലുള്ള വിവാഹ വസ്ത്രമണിഞ്ഞ് ഏലി നിറഞ്ഞ പുഞ്ചിരിയോടെ നിന്നു. ഡിസ്‌നി ചിത്രമായ പിനാക്യോയിലെ ഗാനം പാടി സഹോദരന്‍ ഏലിയെയും ഹാരിസനെയും എതിരേറ്റു. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞാണ് തേങ്ങലടക്കിയും നൂറു കണക്കിനു പേര്‍ വിവാഹവേദിയിലെത്തിയത്. ഏലിയും ഹാരിസനും കഥാപാത്രങ്ങളാക്കി ഗെയ്ല്‍ തന്നെ എഴുതിയ അത്ഭുത കഥ അവിടെ വച്ചു വായിച്ചു. വിവാഹ മോതിരത്തിനു പകരം നെക്ക്‌ലേസുകളാണ് അവര്‍ കൈമാറിയത്. ചടങ്ങുകള്‍ക്കൊടുവില്‍ ഏലിയും ഹാരിസനും 'ലൈഫ് ലോങ് ബെസ്റ്റ് ഫ്രണ്ട്‌സ്' ആണെന്നു പ്രഖ്യാപിക്കപ്പെട്ടു. സൈയുടെ ഗഗ്‌നം സ്‌റ്റൈല്‍ എന്ന ഗാനത്തിനൊപ്പം ചുവടു വച്ചാണ് വധുവും വരനും വിവാഹപാര്‍ട്ടി ആരംഭിച്ചത്. രക്തം മാറ്റിയതിന്റെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും തന്റെ പ്രിയപ്പെട്ട ദിനം ആസ്വദിക്കാന്‍ അവള്‍ ഒരു ബുദ്ധിമുട്ടും കാണിച്ചില്ല.


ജൂണ്‍ 29നാണ് ഏലിയുടെ രോഗം മൂര്‍ച്ഛിച്ചത്. മരണ സമയം മുഴുവന്‍ കുടംബാംഗങ്ങളും അവള്‍ക്കു ചുറ്റും നിന്ന് യാത്രാമൊഴിയേകി. വേദനകള്‍ക്കിടയിലും ഭൂമിയില്‍ തനിക്കു ലഭിച്ച കുറച്ചു നാളുകള്‍ കൊണ്ട് സന്തോഷത്തിന്റെ കുഞ്ഞു സമ്മാനപ്പെട്ടി സ്വന്തമാക്കിയാണ് അവള്‍ സ്വര്‍ഗത്തിലേക്ക് മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (49 minutes ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (1 hour ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (4 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (4 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (5 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (5 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (5 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (5 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends