അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ഐഎസ് സ്ഥിരീകരിച്ചു

അബൂബേക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് ഐഎസ് സ്ഥരീകരിച്ചു. സിറിയയിലെ ഐഎസ് നേതാക്കളെയാണ് ഇക്കാര്യം അറിയിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. എന്നാല്‍ ഇയാള്‍ എവിടെ വച്ച്, എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായ വിവരമില്ല.
സിറിയയുടെ കിഴക്കന്‍ മേഖലയായ ഇറാഖിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്താണ് ബാഗ്ദാദി അവസാന കാലത്ത് ഉണ്ടായിരുന്നത്. അവിടെ വച്ചാകും ഇയാള്‍ കൊല്ലപ്പെട്ടതെന്നാണ് നിഗമനം.
വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് റഷ്യ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലായിരുന്നു. ഐഎസിന്റെ ശക്തി കേന്ദ്രമായ റാഖയില്‍ മെയ് 28ന് നടന്ന വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് റഷ്യയുടെ അവകാശവാദം.
നേരത്തെ നിരവധി തവണ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഐഎസ് നിഷേധിച്ചിരുന്നു. ഇത് ആദ്യമായാണ് ഐഎസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
https://www.facebook.com/Malayalivartha

























