Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അതിരില്ലാത്ത ആ മനുഷ്യസ്‌നേഹത്തിന്റെ കഥ;

12 JULY 2017 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

മനുഷ്യത്വത്തിന് വില കല്‍പ്പിക്കാത്ത നമ്മുടെ ഈ ലോകത്തിന് മാതൃകയായി മാറുകയാണ് ഈ ദമ്പദികള്‍ വിവാഹത്തിനു മുമ്പ് ഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിക്കു മൈക്ക് നല്‍കിയ വാക്കാണിത് 'ഞാന്‍ നിന്റെ സ്വപ്നങ്ങളെ പിന്തുടരും' ആ വാക്ക് മരണംവരെ മൈക്ക് പാലിച്ചു. ഒരുകാരണവും കൂടാതെ എങ്ങനെ മറ്റുള്ളവരെ സ്‌നേഹിക്കാമെന്ന് അദ്ദേഹത്തിനു പഠിപ്പിച്ചു കൊടുത്തത് അവളായിരുന്നു. അദ്ദേഹത്തിന്റെ മരണ ഷീഷവും അത് അവള്‍ പിന്തുടരുന്നു. ഇന്നത്തെ കാലത്തു ഇത്രയധികം മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഇവരെ ലോകം അത്ഭുതത്തോടെയാണ് ഉറ്റുനോക്കുന്നത്. 

ഇത് ജോര്‍ജിയയിലെ കമീല ജെറാള്‍ഡിന്റെ യും മൈക്കിന്റെയും ജീവിതകഥ 

ആരോരുമില്ലാത്ത 88 കുഞ്ഞുങ്ങള്‍ക്ക് അഭയം നല്‍കിയ അച്ഛനമ്മമാരുടെ ജീവിതകഥ. മിയാമിയിലെ ഒരു ആശുപത്രിയില്‍ നഴ്‌സ് ആയി ജോലിചെയ്യുമ്പോള്‍ മുതല്‍ ജോലികഴിഞ്ഞുള്ള സമയം അപകടത്തില്‍പ്പെട്ട അനാഥരായ കുഞ്ഞുങ്ങള്‍ക്കൊപ്പം ചിലവഴിക്കാനാണ് കമീല ഇഷ്ടപ്പെട്ടത്.

പ്രതിഫലം ഇച്ഛിക്കാതെയുള്ള കമീലയുടെ ഈ സേവനമനോഭാവം ആശുപത്രിയിലെ പീഡിയാട്രീഷന്‍ ശ്രദ്ധിച്ചു. ആദ്യകാഴ്ചയിലേ അദ്ദേഹത്തിന് കാമിലയോടു പ്രണയം തോന്നി. തന്റെ പ്രണയം വെളിപ്പെടുത്തിയ ഡോക്ടര്‍ക്കു മുന്നില്‍ കമീല തന്റെ മനസ്സുതുറന്നു. 'ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഞാനൊരു വീടൊരുക്കാന്‍ ആഗ്രഹിക്കുന്നു അവിടെ അവരെ സംരക്ഷിക്കാനും'. 'നിന്റെ സ്വപ്നങ്ങളെ ഞാനും പിന്തുടരും' എന്നായിരുന്നു ആ ഡോക്ടറുടെ മറുപടി.

മൈക്ക് എന്ന ഡോക്ടറും കമീല എന്ന നഴ്‌സും അന്നുമുതല്‍ ഒരുമിച്ചു സ്വപ്നം കണ്ടുതുടങ്ങി. അന്നുമുതല്‍ ഇന്നുവരെ 88 സ്‌പെഷല്‍കിഡ്‌സിനെയാണ് അവര്‍ ദത്തെടുത്തത്. ദത്തെടുത്ത കുട്ടികളെയെല്ലാം കുടുംബാന്തരീക്ഷത്തില്‍ അവള്‍ വളര്‍ത്തി. ദമ്പതികള്‍ക്ക് സ്വന്തമായി മൂന്നുമക്കളുണ്ട് ആ മൂന്നുമക്കളും ദത്തെടുത്ത കുട്ടികളുമൊക്കയായി സന്തോഷത്തോടെ അവര്‍ കഴിഞ്ഞു. സാധാരണ വീട്ടിലെപ്പോലെ മക്കളെ അവര്‍ സ്‌കൂളിലയച്ചു. വൈകിട്ടു തിരിച്ചെത്തിയാല്‍ പാട്ടും കൂത്തും ഡാന്‍സുമായി ആകെ മേളമായിരിക്കും വീട്ടില്‍. കുട്ടികളില്‍ പലരും സര്‍ട്ടിഫൈഡ് ഡോഗ് ട്രെയ്‌നേഴ്‌സ് ആണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു സംഗതി.

ഭിന്നശേഷിക്കാരായ കുട്ടികളില്‍ ഗുരുതരമായി അസുഖം ബാധിച്ച കുഞ്ഞുങ്ങളുമുണ്ടായിരുന്നു. അങ്ങനെയുള്ള 32 കുഞ്ഞുങ്ങളുടെ മരണവും ഇത്രയും വര്‍ഷത്തിനിടയ്ക്ക് കമീലയ്ക്കു കാണേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിലുമേറെ കുട്ടികള്‍ കമീലയുടെ സ്‌നേഹപൂര്‍ണ്ണമായ പരിചരണംകൊണ്ട് ജീവിതത്തിലേക്കു തിരിച്ചു വന്നിട്ടുമുണ്ട്. ഒരു ബ്രെയ്ന്‍ സ്‌റ്റെം മാത്രമായി ജനിച്ച ഒരു ആണ്‍കുട്ടി 25 വയസ്സുവരെ ജീവിച്ചു. കിടന്നകിടപ്പിലായിരുന്നിട്ടും ഒരു വ്രണംപോലും അവന്റെ ശരീരത്തിലുണ്ടാവാന്‍ ഞങ്ങള്‍ അനുവദിച്ചില്ല. കമീല പറയുന്നു. കൊക്കൈന്‍ അഡിക്റ്റ് ജന്മം നല്‍കിയ പെണ്‍കുഞ്ഞിന് കാഴ്ചയ്ക്കും കേള്‍വിക്കും പ്രശ്‌നമുണ്ടായിരുന്നു അവളിപ്പോള്‍ മിടുക്കിയായി ഈ വീട്ടിലുണ്ട്.

ഇത്രയും നന്മചെയ്തിട്ടും ഈശ്വരന്‍ ഇടയ്‌ക്കൊക്കെ അവരെ പരീക്ഷിച്ചു. രണ്ടുവര്‍ഷങ്ങളിലായി രണ്ടു പ്രാവശ്യമാണ് അവരുടെ വീടു തകര്‍ന്നത്. 1992 ല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നും 2011ല്‍ തീപിടുത്തത്തെത്തുടര്‍ന്നും. ഈ രണ്ടു സന്ദര്‍ഭങ്ങളിലും അവര്‍ യാത്രയിലായതിനാല്‍ ആ കുടുംബത്തില്‍ താമസിക്കുന്ന ആര്‍ക്കും ഒരപകടവും സംഭവിച്ചില്ല. 2015 ലാണ് മറ്റൊരു ദുരന്തം ഇവരെ തേടിയെത്തിയത്. മൈക്കിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. അധികം വൈകാതെ അദ്ദേഹം മരണത്തിനു കീഴടങ്ങി. 

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയെങ്കിലും തന്റെ സ്വപ്നത്തില്‍ നിന്നു പിന്മാറാന്‍ കമീല തയാറായില്ല. ഇപ്പോള്‍ 20 കുട്ടികളെ കമീല ദത്തെടുത്തിട്ടുണ്ട്. അവരുടെ സന്തോഷത്തിനായി ജീവിക്കുന്ന കമാല പറയുന്നതിങ്ങനെ. ഈ മക്കളുള്ളപ്പോള്‍ ഞാനെങ്ങനെ ഒറ്റയ്ക്കാവും. എനിക്കുറപ്പുണ്ട് എന്റെ ആരോഗ്യം ക്ഷയിച്ച് വയ്യാതായാലും ഇവരാരും എന്നെ വൃദ്ധസദനത്തില്‍ തള്ളില്ല. കാരണം ഓരോരുത്തരും അത്രമാത്രം എന്നെ സ്‌നേഹിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (34 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (44 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (47 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (52 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends