റോബോട്ടിക്‌സ് മത്‌സരത്തില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് യു എസ് വിസ അനുവദിച്ചു

അമേരിക്കയില്‍ നടക്കുന്ന റോബോട്ടിക്‌സ് മത്‌സരത്തില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് അവസരമൊരുങ്ങി. അഫ്ഗാന്‍ വിദ്യാര്‍ഥികള്‍ക്ക് വിസ നിഷേധിച്ചത് പുനഃപരിശോധിച്ച അമേരിക്ക പിന്നീട് ഇവര്‍ക്ക് വിസ അനുവദിക്കുകയായിരുന്നു. നേരത്തെ അഫ്ഗാനിലെയും ഗാംബിയയിലെയും മത്‌സരാര്‍ഥികളുടെ വിസ അപേക്ഷ അമേരിക്ക തള്ളിയിരുന്നു.
ഫസ്റ്റ് ഗ്ലോബല്‍ എന്ന സന്നദ്ധ സംഘടനയാണ് മത്‌സരം സംഘടിപ്പക്കുന്നത്. ജൂലൈ 16 മുതല്‍ 18 വരെയാണ് മത്‌സരം നടക്കുക. 164 രാജ്യങ്ങളില്‍ നിന്നുള്ള മത്‌സരാര്‍ഥികള്‍ പങ്കെടുക്കുന്ന റോബോട്ടിക് ഗെയിമാണിത്. അഫ്ഗാനില്‍ നിന്ന് ആറുപേരടങ്ങുന്ന സംഘമാണ് മത്‌സരത്തില്‍ പങ്കെടുക്കുന്നത്.
157 രാജ്യങ്ങളില്‍ നിന്നുള്ള 163 ടീമുകള്‍ക്ക് മത്‌സരത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇവരില്‍ ഇറാന്‍, സുഡാന്‍, സിറിയന്‍ അഭയാര്‍ഥി ടീം എന്നിവരും ഉള്‍പ്പെടുന്നുവെന്ന് ഫസ്റ്റ് ഗ്ലോബല്‍ പ്രസിഡന്റ് ജോയ് സെസ്തക് അറിയിച്ചു.
ആറു മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യു.എസ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അഫ്ഗാന്‍ ഈ രാജ്യങ്ങളില്‍ പെടുന്നതല്ല
https://www.facebook.com/Malayalivartha

























