വിമാനയാത്രികന്റെ കൈയ്യിലുണ്ടായിരുന്നത് ലാപ്‌ടോപ്പും ബാഗുമൊന്നുമല്ല പിന്നെയോ

ബാഗുകളും സ്യൂട്ട്‌കേസുകളുമൊക്കെയാണ് സാധാരണ വിമാനയാത്ര നടത്തുന്നവരുടെ കൈയില്‍ കാണാറ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരിടെ കൈയില്‍ ഒരു ലാപ്‌ടോപ് ബാഗെങ്കിലും കാണും. എന്നാല്‍ എയര്‍പോര്‍ട്ട് കണ്‍വെയര്‍ ബെല്‍റ്റിലൂടെ ഒരു ബിയര്‍ ക്യാന്‍ മാത്രം വരുന്നത് കണ്ട വിമാനത്താവള അധികൃതരും യാത്രക്കാരും ഒരു പോലെ ഞെട്ടി.
ഓസ്‌ട്രേലിയയിലെ പെര്‍ത്ത് എയര്‍ പോര്‍ട്ടിലാണ് സംഭവം നടന്നത്. പരിശോധന കഴിഞ്ഞ് യാത്രക്കാരുടെ സാധനങ്ങള്‍ വരുന്ന കണ്‍വെയര്‍ ബെല്‍റ്റിലൂടെ ആദ്യം വന്നത് പൊട്ടിക്കാതെ ടാഗ് ചെയ്ത ഒരു ക്യാന്‍ ബിയറാണ്. മെല്‍ബണില്‍ നിന്നും പെര്‍ത്തിലേക്ക് യാത്ര ചെയ്ത ഡീന്‍സ്റ്റിന്‍സണ്‍ എന്നയാളാണ് ബിയര്‍ ക്യാനിന്റെ ഉടമയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ പ്രവൃത്തിയിലൂടെ അയാള്‍ ഇന്നൊരു ദിവസത്തേക്ക് ഇന്റര്‍നെറ്റിലെ താരമായെന്ന് ഡീന്‍ യാത്ര ചെയ്ത ക്വാന്റസ് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇനിയും ഇത്തരം യാത്രക്കാരെ പ്രോത്സാഹിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. നാലുമണിക്കൂര്‍ യാത്രയാണ് മെല്‍ബണില്‍ നിന്നും പെര്‍ത്തിലേക്കുള്ളത്.
തമാശയ്ക്കായാണ് സുഹൃത്തിനൊപ്പം ചേര്‍ന്ന് താന്‍ ഇങ്ങനെയൊരു പ്രവര്‍ത്തി ചെയ്തതെന്ന് ഇയാള്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. തന്റെ സാധനത്തിന് വിമാനത്താവള അധികൃതര്‍ പ്രത്യേകം ചാര്‍ജ് ഈടാക്കിയില്ലെന്നും ഡീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha

























